കൈ​ര​ളി ഫു​ജൈ​റ നോ​ർ​ക്ക ക്ഷേ​മ​നി​ധി കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചു
Friday, January 3, 2025 11:56 AM IST
ഫു​ജൈ​റ: കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നോ​ർ​ക്ക പ്ര​വാ​സി ക്ഷേ​മ​നി​ധി കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചു. ഒ​ട്ടേ​റെ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ കാ​മ്പ​യി​നി​ൽ പ​ങ്കെ​ടു​ത്തു.

ഫു​ജൈ​റ കൈ​ര​ളി ഓ​ഫീ​സി​ൽ വ​ച്ച് ന​ട​ന്ന കാ​മ്പ​​യി​ൻ കൈ​ര​ളി സ്ഥാ​പ​കാം​ഗ​വും സെ​ൻ​ട്ര​ൽ ക​മ്മി​റ്റി നോ​ർ​ക്ക ക​ൺ​വീ​ന​റു​മാ​യ അ​ഷ​റ​ഫ് പി​ലാ​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ലോ​ക കേ​ര​ള​സ​ഭാം​ഗം ലെ​നി​ൻ ജി. ​കു​ഴി​വേ​ലി, കൈ​ര​ളി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് വി​ത്സ​ൺ പ​ട്ടാ​ഴി, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സു​ധീ​ർ തെ​ക്കേ​ക്ക​ര, ഫു​ജൈ​റ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി വി​ഷ്ണു അ​ജ​യ്,


പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് കു​മാ​ർ, ഫു​ജൈ​റ യൂ​ണി​റ്റ് നോ​ർ​ക്ക ക​ൺ​വീ​ന​ർ മു​ഹ​മ്മ​ദ്, യൂ​ണി​റ്റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സു​ധീ​ഷ്, മി​നു തോ​മ​സ്, ഡാ​ന്‍റോ, ബാ​ല​ൻ, പ്രേ​മ​ൻ മീ​തേ​ൻ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.