മ​ല​യാ​ള​ത്തി​ന്‍റെ മ​ഹാ​പ്ര​തി​ഭ​യ്ക്ക് ക​ണ്ണീ​ർ​പ്പൂ​ക്ക​ൾ അ​ർ​പ്പി​ച്ച് കേ​ളി
Thursday, December 26, 2024 1:26 PM IST
റി​യാ​ദ്: വി​ട​പ​റ​ഞ്ഞ മ​ല​യാ​ള​ത്തി​ന്‍റെ മ​ഹാ​പ്ര​തി​ഭ എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​ർ​ക്ക് ആ​ദാ​ര​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി. മ​ല​യാ​ള​ത്തി​ന്‍റെ ഖ്യാ​തി വാ​നോ​ളം ഉ​യ​ർ​ത്തു​ന്ന​തി​ൽ എം​ടി എ​ന്ന മാ​ട​ത്ത് തെ​ക്കേ​പ്പാ​ട്ട് വാ​സു​ദേ​വ​ൻ വ​ഹി​ച്ച പ​ങ്ക് വ​ള​രെ വ​ലു​താ​ണ്.

അ​ദ്ദേ​ഹ​ത്തി​ന്‍റെ ഒ​രു നോ​വ​ൽ, ക​ഥ, അ​ല്ലെ​ങ്കി​ൽ സി​നി​മ, പ്ര​ഭാ​ഷ​ണം കാ​ണാ​ത്ത​താ​യോ കേ​ൾ​ക്കാ​ത്ത​താ​യോ ആ​രും​ത​ന്നെ മ​ല​യാ​ള​മ​ണ്ണി​ൽ ഉ​ണ്ടാ​വി​ല്ല. മ​ല​യാ​ള മ​ന​സു​ക​ളി​ലെ നി​ത്യ സാ​ന്നി​ധ്യ​മാ​യി​രു​ന്ന എം.​ടി എ​ന്നും ഹൃ​ദ​യ പ​ക്ഷ​ത്തോ​ട് ചേ​ർ​ന്ന് ന​ട​ക്കാ​ൻ ശ്ര​ദ്ധി​ച്ചി​രു​ന്നു.

സാ​ഹി​ത്യ​ത്തെ ജ​ന​മ​ന​സു​ക​ളെ ത​മ്മി​ൽ യോ​ജി​പ്പി​ക്കാ​ൻ പ​റ്റി​യ ഏ​റ്റ​വും വ​ലി​യ ഉ​പാ​ധി​യാ​യി അ​ദ്ദേ​ഹം ക​ണ്ടു. എ​ന്നും മ​ത​നി​ര​പേ​ക്ഷ​മാ​യ ഒ​രു മ​ന​സ് കാ​ത്തു​സൂ​ക്ഷി​ച്ചി​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ മി​ക്ക ര​ച​ന​ക​ളി​ലും ഇ​ത്ത​രം മ​നു​ഷ്യ​ത്വ​ത്തി​ന്‍റെ സ്‌​നേ​ഹ​ത്തെ പ്ര​ക​ടി​പ്പി​ക്കു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി​രു​ന്നു.


നോ​വ​ൽ, ക​ഥ, തി​ര​ക്ക​ഥ, നാ​ട​കം, സി​നി​മാ​സം​വി​ധാ​നം സാ​ഹി​ത്യ ചി​ന്ത​ക​ൾ എ​ന്നി​ങ്ങ​നെ ഇ​ട​പെ​ട്ട മേ​ഖ​ല​ക​ളി​ൽ എ​ല്ലാം വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച അ​ന​ശ്വ​ര പ്ര​തി​ഭ​യാ​യി​രു​ന്നു.

മ​ല​യാ​ള ഭാ​ഷ​യേ​യും സം​സ്കാ​ര​ത്തേ​യും ആ​ഴ​ത്തി​ൽ സ്നേ​ഹി​ക്കു​മ്പോ​ഴും ലോ​ക സാ​ഹി​ത്യ​ത്തെ കു​റി​ച്ചു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​പാ​ര​മാ​യ അ​റി​വും ആ​ഴ​ത്തി​ലു​ള്ള വാ​യ​ന​യും അ​ദ്ദേ​ഹ​ത്തെ വ്യ​ത്യ​സ്ഥ​ന​നാ​ക്കി.

ത​ർ​ജ​മ ചെ​യ്യ​പ്പെ​ട്ട അ​ദ്ദേ​ഹ​ത്തി​ന്‍റെ കൃ​തി​ക​ൾ​ക്ക് വി​വി​ധ ഭാ​ഷ​ക​ളി​ൽ ഉ​ണ്ടാ​യ വാ​യ​ന​ക്കാ​ർ​ക്കും ആ​രാ​ധ​ക​ർ​ക്കും മ​ല​യാ​ള​ത്തേ​യും കേ​ര​ള​ത്തേ​യും കൂ​ടു​ത​ൽ അ​റി​യാ​ൻ അ​ദ്ദേ​ഹം വ​ഴി​യൊ​രു​ക്കി​യ​താ​യും കേ​ളി സെ​ക്ര​ട്ട​റി​യേ​റ്റ് ഇ​റ​ക്കി​യ അ​നു​ശോ​ച​ന കു​റി​പ്പി​ൽ പ​റ​ഞ്ഞു.