അബുദാബി: മലയാളി യുവാവ് അബുദാബിയിൽ ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് നീർക്കുന്നം പ്ലാമൂട്ടിൽ അബ്ദുള്ളയുടെ മകൻ മിഥിലാജ് (40) ആണ് മരിച്ചത്.
അബുദാബി പാലസിൽ പർച്ചേസറായിരുന്നു. നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിലേക്ക് എത്തിക്കുമ്പോഴെക്കും മരണം സംഭവിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
അമ്മ: ഫാത്തിമ. ഭാര്യ: സഫ്ന. മകൻ: ഫാദി യൂസഫ്. സഹോദരങ്ങൾ: തസ്മില, നിസ്മിയ.