ക്യൂകെഐസി ഇൻജാസ് സ്പോ​ർ​ട്സ് ഫെ​സ്റ്റ് ഫു​ട്ബോ​ൾ മ​ത്സ​ര​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി
Friday, January 3, 2025 6:34 AM IST
ദോ​ഹ: ഖ​ത്ത​ർ കേ​ര​ള ഇ​സ്‌ലാ​ഹി സെ​ന്‍റ​റി​ന്‍റെ കീ​ഴി​ൽ മൂ​ന്നു​മാ​സ​ത്തോ​ളം നീ​ണ്ടു​നി​ൽ​ക്കു​ന്ന ഖ​ത്ത​ർ സ്പോ​ർ​ട്സ് ഡേ​യു​ടെ ഭാ​ഗ​മാ​യു​ള്ള ഇൻജാസ് സ്പോ​ർ​ട്സ് ഫെ​സ്റ്റിന്‍റെ ഫു​ട്ബോ​ൾ മ​ത്സ​ര​ങ്ങ​ൾ​ക്ക് അ​ബൂ ഹ​മൂ​റി​ലു​ള്ള കേംബ്രിഡ്ജ് സ്കൂ​ളി​ൽ തു​ട​ക്കം കു​റി​ച്ചു.



നോ​കൗ​ട്ട് മ​ത്സ​ര​ങ്ങ​ൾ സ​മാ​പി​ച്ച​പ്പോ​ൾ ജൂ​നി​യ​ർ കാ​റ്റ​ഗ​റി​യി​ൽ യെ​ല്ലോ സ്ട്രൈ​ക്കേ​ഴ്സും വൈ​റ്റ് ആ​ർ​മി​യും ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു സ​ബ്ജൂ​നി​യ​ർ കാ​റ്റ​ഗ​റി​യി​ൽ വൈ​റ്റ് ആ​ർ​മി​യും ബ്ലൂ ​ലെ​ജ​ൻ​സും ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു.

ലൂ​സേ​ഴ്സ് ഫൈ​ന​ലി​ൽ ജൂ​നി​യ​ർ കാ​റ്റ​ഗ​റി​യി​ൽ റെ​ഡ് വാ​രി​യ​ർ​സ് ബ്ലൂ ​ലെ​ജ​ൻ​സി​നെ​യും സ​ബ്ജൂ​നി​യ​ർ കാ​റ്റ​ഗ​റി​യി​ൽ യെ​ല്ലോ സ്ട്രൈ​ക്കേ​ഴ്സ് റെ​ഡ് വാ​രി​യ​ർ​സി​നെ​യും നേ​രി​ടും.


ഡോ. ​നൗ​ഷി​ക്, സി​ദ്ദീ​ഖ് അ​ലി, സി.പി. ഷം​സീ​ർ, സ​ലീം മാ​ഹി, നി​യാ​സ് കാ​വു​ങ്ങ​ൽ, അ​ബ്ദു​ൽ ഹ​ക്കീം പി​ലാ​ത്ത​റ, വി.കെ. ഷ​ഹാ​ൻ, മു​ഹ​മ്മ​ദ​ലി മൂ​ടാ​ടി എ​ന്നി​വ​ർ ടീം ​അം​ഗ​ങ്ങ​ളെ പ​രി​ച​യ​പ്പെ​ട്ടു.



ഫു​ട്ബോ​ൾ ടൂ​ർ​ണ​മെന്‍റിന്‍റെ​ ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ ജ​നു​വ​രി പ​ത്തിന് ഉ​ച്ച​യ്ക്ക് ര​ണ്ടു ​മു​ത​ൽ മാ​ൾ ഓ​ഫ് ഖ​ത്ത​റി​ന​ടു​ത്തു​ള്ള ഷെർ ബോൺ സ്കൂ​ളി​ൽ വ​ച്ച് ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​സ​മി​തി അ​റി​യി​ച്ചു.