അ​ബു​ദാ​ബി ബി​ഗ് ടി​ക്ക​റ്റ്: മ​ല​യാ​ളി​ക്ക് 70 കോ​ടി
Saturday, January 4, 2025 12:19 PM IST
അ​ബു​ദാ​ബി: നി​ര​വ​ധി മ​ല​യാ​ളി​ക​ളെ കോ​ടീ​ശ്വ​ര​ന്മാ​രാ​ക്കി​യ അ​ബു​ദാ​ബി ബി​ഗ് ടി​ക്ക​റ്റി​ന്‍റെ 270-ാം സീ​രി​സ് ന​റു​ക്കെ​ടു​പ്പി​ലും നേ​ട്ടം മ​ല​യാ​ളി​ക്കു​ത​ന്നെ. വെള്ളി‌യാഴ്ച രാ​ത്രി ന​ട​ന്ന ന​റു​ക്കെ​ടു​പ്പി​ൽ മ​ല​യാ​ളി​യാ​യ മ​നു മോ​ഹ​ന​നാ​ണ് മൂ​ന്നു കോ​ടി ദി​ർ​ഹം (70 കോ​ടി​യി​ലേ​റെ ഇ​ന്ത്യ​ൻ രൂ​പ) ല​ഭി​ച്ച​ത്.

ക​ഴി​ഞ്ഞ വ‍​ർ​ഷം ഡി​സം​ബ​ർ 26ന് ​എ​ടു​ത്ത 535948 എ​ന്ന ന​മ്പ​റി​ലു​ള്ള ടി​ക്ക​റ്റാ​ണ് ഇ​ദ്ദേ​ഹ​ത്തെ കോ​ടി​പ​തി​യാ​ക്കി​യ​ത്. ആ​റ് വ‍​ർ​ഷ​മാ​യി യു​എ​ഇ​യി​ൽ താ​മ​സി​ക്കു​ന്ന മ​നു ന​ഴ്സാ​യി ജോ​ലി ചെ​യ്യു​ക​യാ​ണ്. പ​തി​നാ​റോ​ളം സു​ഹൃ​ത്തു​ക്ക​ളു​മാ​യി ചേ​ർ​ന്നാ​ണ് മ​നു ടി​ക്ക​റ്റ് എ​ടു​ത്തി​രു​ന്ന​ത്.


ക​ഴി​ഞ്ഞ മാ​സ​വും ഗ്രാ​ന്‍റ് പ്രൈ​സ് മ​ല​യാ​ളി​ക്കു​ത​ന്നെ​യാ​യി​രു​ന്നു. അ​ന്ന് വി​ജ​യി​യാ​യ അ​ര​വി​ന്ദ് അ​പ്പു​ക്കു​ട്ട​നാ​ണ് ഇ​ത്ത​വ​ണ​ത്തെ ഭാ​ഗ്യ​ശാ​ലി​യെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.