ദോഹ: ഖത്തർ കേരള ഇസ്ലാഹി സെന്റർ ഉംറ വിംഗിന്റെ നേതൃത്വത്തിൽ ഡിസംബർ 23ന് യാത്ര തിരിക്കുന്ന ഉംറ തീർഥാടകർക്കായി ഉംറ പഠന ക്ലാസ് സംഘടിപ്പിച്ചു.ക്യുകെഐസി ഹാളിൽ നടന്ന പരിപാടിയിൽ മുജീബ് റഹ്മാൻ മിശ്കാത്തി ക്ലാസിന് നേതൃത്വം നൽകി.
ഉംറ കർമവുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. ക്യുകെഐസി സെക്രട്ടറിമാരായ സ്വലാഹുദ്ധീൻ സ്വലാഹി, സെലു അബൂബക്കർ, വൈസ് പ്രസിഡന്റ് ഖാലിദ് കട്ടുപ്പാറ, ഉംറ വിംഗ് കൺവീനർ എ.കെ. ഹാഷിർ എന്നിവർ സംബന്ധിച്ചു.