ദു​ബാ​യിയി​ൽ മ​രി​ച്ച യു​വാ​വി​​ന്‍റെ സം​സ്കാ​രം ന‌ടത്തി
Thursday, January 2, 2025 12:30 PM IST
നെ​ടു​ങ്ക​ണ്ടം: ദു​ബാ​യി​‌യിൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​​ന്‍റെ സം​സ്കാ​രം ന‌ടത്തി. ബാ​ല​ഗ്രാം പു​ളി​മൂ​ട്ടി​ൽ ജോ​ൺ​സ​​ന്‍റെ മ​ക​ൻ മ​നു പി. ​ജോ​ൺ​സ​ൺ (39) ആണ് ക​ഴി​ഞ്ഞ 25ന് ​പു​ല​ർ​ച്ചെ ദു​ബാ​യിയി​ൽ ന​ട​ന്ന അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്.

ദു​ബാ​യി​യിൽ സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ ജോ​ലിക്കാരനായി​രു​ന്ന മ​നു ക്രി​സ്മ​സ് ദി​ന​ത്തി​ൽ പു​ല​ർ​ച്ചെ ഹോ​ട്ട​ലി​ൽനി​ന്നു ഭ​ക്ഷ​ണം ക​ഴി​ച്ച​തി​ന് ശേ​ഷം റോ​ഡ് മു​റി​ച്ച് ക​ട​ക്ക​വെ കാ​റി​ടി​ച്ചാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.


സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ ഒ​മ്പ​തി​ന് ബാ​ല​ഗ്രാം സെ​​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക പ​ള്ളി​യി​ലാണ് നടന്നത്. മാ​താ​വ്: അ​മ്മി​ണി​. ഭാ​ര്യ: ഷേ​ബ​.