താ​മ​ര​ശേ​രി സ്വ​ദേ​ശി അ​ബു​ദാ​ബി​യി​ൽ അ​ന്ത​രി​ച്ചു
Monday, December 23, 2024 3:38 PM IST
അ​ബു​ദാ​ബി: താ​മ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റും കേ​ര​ള കോ​ൺ​ഗ്ര​സ് നേ​താ​വും താ​മ​ര​ശേ​രി രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​വും​മാ​യ നാ​ലൊ​ന്നു​കാ​ട്ടി​ൽ എ​ൻ.​ഡി. ലൂ​ക്ക (പാ​പ്പ​ച്ച​ൻ-75) അ​ബു​ദാ​ബി​യി​ൽ അ​ന്ത​രി​ച്ചു.

സം​സ്കാ​രം ചൊ​വ്വാ​ഴ്ച മൂ​ന്നി​ന് ക​ട്ടി​പ്പാ​റ ഹോ​ളി ഫാ​മി​ലി പ​ള്ളി​യി​ൽ. ഭാ​ര്യ: മേ​രി (ക​ള്ളി​ക്കാ​ട്ടു കു​ടും​ബാം​ഗം, വെ​റ്റി​ല​പ്പാ​റ). മ​ക്ക​ൾ: ഷീ​ജ ലൂ​ക്കോ​സ് (എ​സ്ആ​ർ​ടി​ഒ, കൊ​ടു​വ​ള്ളി), അ​നൂ​പ് ലൂ​ക്കോ​സ് (ഷാ​ർ​ജ), ബോ​ണി ലൂ​ക്കോ​സ് (അ​ബു​ദാ​ബി).


മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ സ​ന്തോ​ഷ് വി​ല​ങ്ങു​പാ​റ (ഈ​ങ്ങാ​പ്പു​ഴ), സി​ന്ധു ചെ​റു​കു​ന്നേ​ൽ (വെ​ള്ള​രി​കു​ണ്ട്), ഡ​യാ​ന ച​ക്കാ​ല​ക്ക​ൽ (ക​ണ്ണോ​ത്ത്).