ഫ്രെ​ഡ്ഡി ജോ​ർ​ജ് യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ചെ​യ​ർ​മാ​ൻ
Friday, January 3, 2025 5:08 PM IST
ന്യൂ​ഡ​ൽ​ഹി: യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ചെ​യ​ർ​മാ​നാ​യി ഫ്രെ​ഡ്ഡി ജോ​ർ​ജ് ചി​റ​ത്തി​ലാ​ട്ടി​നെ തെ​ര​ഞ്ഞെ​ടു​ത്തു.

ഐ​വെെ​സി ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ വൈ​സ് ചെ​യ​ർ​മാ​നാ​യി ഫ്രെ​ഡ്ഡി ന​ട​ത്തി​യ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ണ് ദേ​ശീ​യ നേ​തൃ​ത്വം പു​തി​യ പ​ദ​വി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

കോ​വി​ഡ് കാ​ല​ത്ത് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ കു​ടു​ങ്ങി​ക്കി​ട​ന്ന നി​ര​വ​ധി മ​ല​യാ​ളി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ഫ്രെ​ഡ്ഡി നേ​തൃ​ത്വം ന​ൽ​കി​യി​രു​ന്നു. കോ​ട്ട​യം വാ​ക​ത്താ​നം സ്വ​ദേ​ശി​യാ​ണ്.