ഭ​ര​ത് മു​ര​ളി നാ​ട​കോ​ത്സ​വ​ത്തി​ന് തി​ര​ശീ​ല ഉ​യ​ർ​ന്നു
Tuesday, December 24, 2024 4:47 PM IST
അനിൽ സി.ഇ‌ടിക്കുള
അ​ബു​ദാ​ബി: 13-ാമ​ത് കെ​എ​സ്‌​സി ഭ​ര​ത് മു​ര​ളി നാ​ട​കോ​ത്സ​വ​ത്തി​ന് തി​ര​ശീ​ല ഉ​യ​ർ​ന്നു. സെ​ന്‍റ​ർ അ​ങ്ക​ണ​ത്തി​ൽ വ​ച്ച് കെ​എ​സ്‌​സി പ്ര​സി​ഡ​ന്‍റ് ബീ​രാ​ൻ​കു​ട്ടി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന സാ​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ ജെ​മി​നി ബി​ൽ​ഡിം​ഗ് മെ​റ്റീ​രി​യ​ൽ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഗ​ണേ​ഷ് ബാ​ബു ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

23ന് ​തു​ട​ങ്ങി​യ നാ​ട​ക മ​ത്സ​രം ജ​നു​വ​രി 20നു ​വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ക്കു​ന്ന​തോ​ടെ അ​വ​സാ​നി​ക്കും. ഈ ​പ്രാ​വ​ശ്യം പ്ര​മു​ഖ സം​വി​ധാ​യ​ക​രു​ടെ ഒ​ന്പ​ത് നാ​ട​ക​ങ്ങ​ൾ ആ​ണ് അ​വ​ത​രി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്. ഡോ.​ശ്രീ​ജി​ത്ത് ര​മ​ണ​ന്‍റെ സം​വി​ധാ​ന​ത്തി​ൽ ശ​ക്തി തി​യ​റ്റേ​ഴ്സ് അ​ബു​ദാ​ബി അ​വ​ത​രി​പ്പി​ക്കു​ന്ന "അ​ബ​ദ്ധ​ങ്ങ​ളു​ടെ അ​യ്യ​രു​ക​ളി' ആ​ദ്യ നാ​ട​ക​മാ​യി അ​ര​ങ്ങേ​റി.

വൈ​ശാ​ഖ് അ​ന്തി​ക്കാ​ടി​ന്‍റെ സം​വി​ധാ​ന​ത്തി​ൽ പ​റു​ദീ​സ പ്ലേ ​ഹൌ​സ് അ​വ​ത​രി​പ്പി​ക്കു​ന്ന "സീ​ക്രെ​ട്ട്' ജ​നു​വ​രി മൂ​ന്നി​നു അ​ര​ങ്ങേ​റും. സ​ലീ​ഷ് പ​ദ്മി​നി​യു​ടെ സം​വി​ധാ​ന​ത്തി​ൽ അ​ൽ ഐ​ൻ മ​ല​യാ​ളി സ​മാ​ജം അ​വ​ത​രി​പ്പി​ക്കു​ന്ന "നീ​ല​പ്പാ​യ​സം' ജ​നു​വ​രി അ​ഞ്ച്, ക്രീ​യേ​റ്റീ​വ് ക്ലാ​ഡ് അ​വ​ത​രി​പ്പി​ക്കു​ന്ന സാ​ജി​ദ് കൊ​ടി​ഞ്ഞി​യു​ടെ "സി​ദ്ധാ​ന്തം അ​ഥ​വാ യു​ദ്ധാ​ന്തം' ജ​നു​വ​രി ഏ​ഴ്, അ​ഭി​മ​ന്യൂ വി​ന​യ​കു​മാ​റി​ന്‍റെ സം​വി​ധാ​ന​ത്തി​ൽ മാ​സ് ഷാ​ർ​ജ​യു​ടെ "ഫെ​മി​നി​സ്റ്റ് മാ​നി​ഫെ​സ്റ്റോ' ജ​നു​വ​രി 10,


തി​യ​റ്റ​ർ ദു​ബാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന ഒ. ​ടി. ഷാ​ജ​ഹാ​ന്‍റെ "ജീ​വ​ന്‍റെ മാ​ലാ​ഖ' ജ​നു​വ​രി 12 , എ​മി​ൽ മാ​ധ​വി​യു​ടെ സം​വി​ധാ​ന​ത്തി​ൽ അ​ൽ ഖൂ​സ് തി​യ​റ്റ​ർ ഒ​രു​ക്കു​ന്ന "രാ​ഘ​വ​ൻ ദൈ' ​ജ​നു​വ​രി 14, ഡോ.​സാം പ​ട്ടം​കി​രി​യു​ടെ സം​വി​ധാ​ന​ത്തി​ൽ ക​ന​ൽ ദു​ബാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന "ചാ​വു​പ​ടി​ക​ൾ' ജ​നു​വ​രി 17, സു​രേ​ഷ് കൃ​ഷ്ണ​യു​ടെ സം​വി​ധാ​ന​ത്തി​ൽ പ്ര​വാ​സി നാ​ട​ക സ​മി​തി അ​വ​ത​രി​പ്പി​ക്കു​ന്ന "ശം​ഖു​മു​ഖം' ജ​നു​വ​രി 18 എ​ന്നി​വ​യാ​ണ് മ​റ്റു നാ​ട​ക​ങ്ങ​ൾ.

അ​ബു​ദാ​ബി കേ​ര​ള സോ​ഷ്യ​ൽ സെ​ൻ​ട്ര​ലി​ൽ പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ വേ​ദി​യി​ൽ രാ​ത്രി കൃ​ത്യം 8.15ന് ​നാ​ട​ക​ങ്ങ​ൾ അ​ര​ങ്ങി​ലെ​ത്തും. മ​ല​യാ​ള നാ​ട​ക​വേ​ദി​യി​ലെ പ്ര​ഗ​ൽ​ഭ​രാ​യ നാ​ട​ക പ്ര​വ​ർ​ത്ത​ക​ർ വി​ധി​ക​ർ​ത്താ​ക്ക​ളാ​യി എ​ത്തി​യി​ട്ടു​ണ്ട്. ജ​നു​വ​രി 20നു ​വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ക്കും.

സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് എ. ​കെ. ബീ​രാ​ൻ​കു​ട്ടി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൗ​ഷാ​ദ് യൂ​സ​ഫ്, ട്ര​ഷ​റ​ർ വി​നോ​ദ് പ​ട്ടം, സെ​ന്‍റ​ർ ജോ​യി​ൻ സെ​ക്ര​ട്ട​റി പ്ര​കാ​ശ് പ​ല്ലി​ക്കാ​ട്ടി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ർ. ശ​ങ്ക​ർ, ക​ലാ വി​ഭാ​ഗം സെ​ക്ര​ട്ട​റി ഷ​ഹി​ർ ഹം​സ തു​ട​ങ്ങി​യ​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.