അ​ബ്ദു​ൾ റ​ഹീ​മി​ന്‍റെ മോ​ച​നം വൈ​കും; സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ ഹ​ർ​ജി മാ​റ്റി
Thursday, December 12, 2024 3:43 PM IST
റി​യാ​ദ്: സൗ​ദി ജ​യി​ലി​ൽ ക​ഴി​യു​ന്ന അ​ബ്ദു​ൾ റ​ഹീ​മി​ന്‍റെ മോ​ച​നം വൈ​കും. കോ​ട​തി​യി​ലു​ണ്ടാ​യ സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ ഹ​ർ​ജി മാ​റ്റു​ക​യാ​യി​രു​ന്നു. റി​യാ​ദി​ലെ കോ​ട​തി ഇ​ന്ന് ഒ​രു കേ​സും പ​രി​ഗ​ണി​ച്ചി​ല്ല. എ​ല്ലാ കേ​സു​ക​ളും മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ര​ണ്ട് ത​വ​ണ​യും അ​ബ്ദു​ൾ റ​ഹീ​മി​ന്‍റെ കേ​സ് റി​യാ​ദി​ലെ ക്രി​മി​ന​ൽ കോ​ട​തി മാ​റ്റി​വ​ച്ചി​രു​ന്നു. ജൂ​ലൈ ര​ണ്ടി​ന് അ​ബ്ദു​ൾ റ​ഹീ​മി​ന്‍റെ വ​ധ​ശി​ക്ഷ കോ​ട​തി റ​ദ്ദാ​ക്കി​യെ​ങ്കി​ലും ജ​യി​ൽ മോ​ച​നം വൈ​കു​ക​യാ​ണ്.

ബ്ല​ഡ് മ​ണി​യു​ടെ ചെ​ക്കും രേ​ഖ​ക​ളും കോ​ട​തി​യി​ലെ​ത്തി​ച്ച​തോ​ടെ മോ​ച​ന​ത്തി​നാ​യു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളെ​ല്ലാം പൂ​ർ​ത്തി​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് വ​ധ​ശി​ക്ഷ റ​ദ്ദ് ചെ​യ്ത് വി​ധി​യെ​ത്തി​യ​ത്.


സൗ​ദി പൗ​ര​ന്‍റെ വീ​ട്ടി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു അ​ബ്ദു​ൾ റ​ഹീം. രോ​ഗി​യാ​യ കു​ട്ടി​യെ പ​രി​ച​രി​ക്കു​ന്ന​തി​നി​ടെ കു​ട്ടി​യു​ടെ ക​ഴു​ത്തി​ല്‍ സ്ഥാ​പി​ച്ച ജീ​വ​ന്‍​ര​ക്ഷ ഉ​പ​ക​ര​ണം അ​ബ്ദു​ൾ റ​ഹീ​മി​ന്‍റെ കൈ​ത​ട്ടി പോ​കു​ക​യും കു​ട്ടി മ​രി​ക്കു​ക​യു​മാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് സൗ​ദി കോ​ട​തി അ​ബ്ദു​ൾ റ​ഹീ​മി​ന് വ​ധ​ശി​ക്ഷ വി​ധി​ക്കു​ക​യാ​യി​രു​ന്നു.