വാ​യ്പ​യെ​ടു​ത്തു മു​ങ്ങി​യ​വ​രെ പൂ​ട്ടാ​ൻ കു​വൈ​റ്റ്
Monday, December 9, 2024 9:35 AM IST
കൊ​ച്ചി: കു​വൈ​റ്റി​ലെ ബാ​ങ്കു​ക​ളി​ല്‍​നി​ന്നെ​ടു​ത്ത കോ​ടി​ക​ളു​ടെ വാ​യ്പ തി​രി​ച്ച​ട​യ്ക്കാ​തെ രാ​ജ്യം വി​ട്ട മ​ല​യാ​ളി​ക​ളെ പൂ​ട്ടാ​ൻ തീ​രു​മാ​നി​ച്ച് ബാ​ങ്കു​ക​ൾ. ഇ​വ​രി​ല്‍​നി​ന്നു കി​ട്ടാ​ക്ക​ടം തി​രി​ച്ചു​പി​ടി​ക്കാ​ന്‍ കു​വൈ​റ്റ് ഗ​ള്‍​ഫ് ബാ​ങ്ക് അ​ധി​കൃ​ത​ര്‍ കേ​ര​ള​ത്തി​ലെ​ത്തി.

തി​രു​വ​ന​ന്ത​പു​രം പോ​ലീ​സ് ആ​സ്ഥാ​ന​ത്തു നേ​രി​ട്ടെ​ത്തി ഇ​വ​ര്‍ ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സം​സ്ഥാ​ന​ത്തു​ട​നീ​ളം പോ​ലീ​സ് എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. നി​ല​വി​ല്‍ പ​ത്ത് എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​തി​ല്‍ ഒ​മ്പ​ത് എ​ണ്ണ​വും എ​റ​ണാ​കു​ളം സ്വ​ദേ​ശി​ക​ള്‍​ക്കെ​തി​രേ​യാ​ണ്. കോ​ട്ട​യം കു​മ​ര​കം സ്വ​ദേ​ശി​ക്കെ​തി​രേ​യും എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്.

പോ​ലീ​സ് ആ​സ്ഥാ​ന​ത്തു​നി​ന്നു​ള്ള പ്ര​ത്യേ​ക ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ജി​ല്ലാ ക്രൈം​ബ്രാ​ഞ്ചു​ക​ള്‍​ക്ക് കേ​സ് കൈ​മാ​റും. ദ​ക്ഷി​ണ​മേ​ഖ​ല ഐ​ജി അ​ന്വേ​ഷ​ണം ഏ​കോ​പി​പ്പി​ക്കും. ത​ട്ടി​പ്പ് ന​ട​ത്തി​യ​വ​ര്‍​ക്കെ​തി​രേ ക​ടു​ത്ത ക്രി​മി​ന​ല്‍ നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​നാ​ണു ബാ​ങ്ക​ധി​കൃ​ത​ര്‍ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് ബാ​ങ്കി​നു കേ​ര​ള​ത്തി​ല്‍ നി​യ​മ​സ​ഹാ​യം ന​ല്‍​കു​ന്ന ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക​ന്‍ തോ​മ​സ് ജെ. ​ആ​ന​ക്ക​ല്ലു​ങ്ക​ല്‍ പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ല്‍​നി​ന്നു മാ​ത്രം 1425 ഓ​ളം പേ​ര്‍ കു​വൈ​റ്റി​ല്‍ ത​ട്ടി​പ്പ് ന​ട​ത്തി ഇ​വി​ടേ​ക്കു വ​ന്നി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 2019-20 കാ​ല​ഘ​ട്ട​ത്തി​ലാ​ണ് ത​ട്ടി​പ്പു​ക​ള്‍ ഏ​റെ​യും ന​ട​ത്തി​യി​ട്ടു​ള്ള​ത്. ആ​ദ്യം ബാ​ങ്കി​ല്‍​നി​ന്നു ചെ​റി​യ തു​ക വാ​യ്പ​യെ​ടു​ത്ത് ഇ​തു കൃ​ത്യ​മാ​യി തി​രി​ച്ച​ട​ച്ച് ക്രെ​ഡി​റ്റ് സ്‌​കോ​ര്‍ ഉ​യ​ര്‍​ത്തി​യ​ശേ​ഷം വ​ലി​യ തു​ക വാ​യ്പ​യെ​ടു​ത്ത് മു​ങ്ങു​ക​യാ​യി​രു​ന്നു.


കു​വൈ​റ്റി​നു​പു​റ​മേ യു​എ​ഇ​യും സൗ​ദി അ​റേ​ബ്യ​യും ഖ​ത്ത​റും ഒ​മാ​നും ഉ​ള്‍​പ്പെ​ടെ മി​ക്ക ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ലു​മു​ള്ള ബാ​ങ്കു​ക​ള്‍ മു​മ്പു​ണ്ടാ​കാ​ത്ത​വി​ധം ക​ഴി​ഞ്ഞ ആ​റു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ വാ​യ്പാ​ത​ട്ടി​പ്പി​നി​ര​യാ​യി​ട്ടു​ണ്ട്.

സ്വ​ത്ത് ജ​പ്തി ചെ​യ്തു കു​ടി​ശി​ക​ത്തു​ക ഈ​ടാ​ക്കു​ന്ന​തി​ന് പു​റ​മെ പ്ര​തി​ക​ള്‍​ക്ക് ഏ​ഴു വ​ര്‍​ഷം വ​രെ ത​ട​വു​ശി​ക്ഷ ന​ല്‍​കാ​നും വ്യ​വ​സ്ഥ ചെ​യ്യു​ന്ന വ​കു​പ്പു​ക​ള്‍ കേ​സു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു. ഇ​തി​ന​കം ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള ഭൂ​രി​ഭാ​ഗം എ​ഫ്ഐ​ആ​റി​ലെ​യും പ്ര​തി​ക​ള്‍ കു​വൈ​റ്റ് മി​നി​സ്ട്രി ഓ​ഫ് ഹെ​ല്‍​ത്ത് ജീ​വ​ന​ക്കാ​രാ​യി​രു​ന്ന​വ​രാ​ണ്.

ഇ​വ​രി​ല്‍ ചി​ല​ര്‍ മാ​ത്ര​മാ​ണു നി​ല​വി​ല്‍ കേ​ര​ള​ത്തി​ലു​ള്ള​തെ​ന്നും മി​ക്ക​വ​രും യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ലോ യു​എ​സ്, കാ​ന​ഡ, ഓ​സ്‌​ട്രേ​ലി​യ, ന്യൂ​സി​ലാ​ൻ​ഡ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലോ ആ​ണെ​ന്നു​മാ​ണ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​നു​ശേ​ഷ​മു​ള്ള പോ​ലീ​സ് നി​ഗ​മ​നം.

ഇ​ന്ത്യ​ന്‍ പൗ​ര​ന്‍ വി​ദേ​ശ​ത്ത് കു​റ്റ​കൃ​ത്യ​ത്തി​ലേ​ര്‍​പ്പെ​ടു​ന്ന പ​ക്ഷം ഇ​ന്ത്യ​യി​ലെ​ന്ന​തു​പോ​ലെ​ത​ന്നെ നി​യ​മ​ന​ട​പ​ടി​ക​ള്‍ നേ​രി​ട​ണ​മെ​ന്നു വ്യ​വ​സ്ഥ ചെ​യ്യു​ന്ന സി​ആ​ര്‍​പി​സി സെ​ക്‌​ഷ​ന്‍ 188 ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ബാ​ങ്കു​ക​ള്‍ കേ​സു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​ത്.

ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ലെ മി​ക്ക ബാ​ങ്കു​ക​ളും ഇ​ന്ത്യ​ന്‍ പൗ​ര​ന്മാ​രി​ല്‍​നി​ന്ന് ഇ​പ്ര​കാ​രം കു​ടി​ശി​ക ഈ​ടാ​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്.