അ​ബ്‌ദു​ൾ റ​ഹീ​മി​ന്‍റെ മോ​ച​നം നീ​ളും; ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത് വീ​ണ്ടും മാ​റ്റി
Monday, December 9, 2024 12:03 PM IST
റി​യാ​ദ്: സൗ​ദി​യി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​ബ്ദു​ൾ റ​ഹീ​മി​ന്‍റെ മോ​ച​നം വൈ​കും. ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത് കോ​ട​തി വീ​ണ്ടും നീ​ട്ടി. മു​ൻ​പും റ​ഹീ​മി​ന്‍റെ മോ​ച​ന ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത് കോ​ട​തി നീ​ട്ടി​യി​രു​ന്നു.

കേ​സ് ഇ​ന്ന് പ​രി​ഗ​ണി​ക്കു​മെ​ന്നാ​ണ് കോ​ട​തി അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത് വീ​ണ്ടും നീ​ട്ടി​യ​താ​യി കോ​ട​തി ഇ​ന്ന് അ​റി​യി​ച്ചു. റി​യാ​ദ് കോ​ട​തി ആ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്. കേ​സ് ഒ​രു​ത​വ​ണ മാ​റ്റി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ മോ​ച​ന ഉ​ത്ത​ര​വ് ഇ​ന്ന് ഉ​ണ്ടാ​യേ​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു റ​ഹീ​മി​ന്‍റെ കു​ടും​ബം.


നേ​ര​ത്തെ ജ​യി​ലി​ൽ ക​ഴി​യു​ന്ന റ​ഹീ​മി​നെ മാ​താ​വും ബ​ന്ധു​ക്ക​ളും ക​ണ്ടി​രു​ന്നു. ആ​ദ്യം റ​ഹീം സ​ന്ദ​ർ​ശ​നാ​നു​മ​തി ന​ൽ​കി​യി​ല്ലെ​ങ്കി​ലും പി​ന്നീ​ട് കു​ടും​ബം ജ​യി​ലി​ൽ എ​ത്തി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ക​യാ​യി​രു​ന്നു.