മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​ന്‍റെ പ​ത്താം​വാ​ർ​ഷി​ക ലോ​ഗോ​ പ്ര​കാ​ശ​നം ചെ​യ്തു
Thursday, December 5, 2024 8:15 AM IST
അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ ആ​രോ​ഗ്യ സേ​വ​ന ശൃം​ഖ​ല​യാ​യ മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​ന്റെ പ​ത്താം​വാ​ർ​ഷി​ക ആ​ഘോ​ഷ​ത്തി​ന്‍റെ ലോ​ഗോ, ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ആ​ൻ​ഡ് സിഇഒ മു​സ്ത​ഫ ഹം​സ​ക്ക് ന​ൽ​കി കൊ​ണ്ട് സ​യി​ദ് മു​ന​വ​ർ അ​ലി ത​ങ്ങ​ൾ പ്ര​കാ​ശ​നം ചെ​യ്തു.

കേ​ര​ള മു​സ്‌ലിം ക​ൾ​ച്ച​റ​ൽ സെന്‍റ​ർ (കെഎം​സി​സി) ഇ​ന്ത്യ​ൻ സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ​ പ​രി​പാ​ടി​യി​ൽ വ​ച്ചാ​ണ് ലോ​ഗോ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച​ത്. ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് ആ​രോ​ഗ്യ സം​ര​ക്ഷ​ണ​വും പി​ന്തു​ണ​യും ന​ൽ​കു​ന്ന​തി​ൽ മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​ന്‍റെ സ​മ​ർ​പ്പ​ണ​ത്തെ സ​യി​ദ് മു​ന​വ​ർ അ​ലി ത​ങ്ങ​ൾ പ്ര​ശം​സി​ച്ചു.

ലോ​ഗോ പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ മെ​ട്രോ ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ആ​ൻ​ഡ് സി.​ഇ.​ഒ മു​സ്ത​ഫ ഹം​സ സം​സാ​രി​ച്ചു. 10 വ​ർ​ഷ​മാ​യി വി​ജ​യ​ക​ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ് , 2025ഓ​ടു കൂ​ടി 10 ബ്രാ​ഞ്ചു​ക​ളാ​യി കു​വൈ​റ്റി​ൽ വി​ക​സി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.


അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ൽ വി​പു​ലീ​ക​ര​ണ​ത്തി​ന്‍റെ ആ​ദ്യ​പ​ടി​യാ​യി യു​എ​ഇ​യി​ലെ ഷാ​ർ​ജ​യി​ൽ ഒ​രു ശാ​ഖ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ് ഒ​രു വ​ർ​ഷം മു​ഴു​വ​ൻ നീ​ണ്ടു​നി​ൽ​ക്കു​ന്ന വാ​ർ​ഷി​ക ആ​ഘോ​ഷ​ത്തി​ലു​ട​നീ​ളം സ​വി​ശേ​ഷ​വും സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ഏ​റ്റ​വും താ​ങ്ങാ​നാ​വു​ന്ന​തു​മാ​യ ചി​കി​ത്സ​ക​ളും സേ​വ​ന​ങ്ങ​ളും വാ​ഗ്ദാ​നം ചെ​യ്യു​മെ​ന്നും 2025 ജ​നു​വ​രി ഒന്ന് മു​ത​ൽ ഡി​സം​ബ​ർ 31 വ​രെ വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ‌

ഡേ ​കെ​യ​ർ സ​ർ​ജ​റി, ഡി​ജി​റ്റ​ൽ എ​ക്സ്റേ​ക​ൾ, ക്ലോ​സ്ഡ് ആ​ൻ​ഡ് ഓ​പ്പ​ൺ എം.​ആ​ർ.​ഐ സ്കാ​നു​ക​ൾ, സിടി സ്കാ​നു​ക​ൾ, മാ​മ്മോ​ഗ്ര​ഫി, ബോ​ൺ മി​ന​റ​ൽ ഡെ​ൻ​സി​റ്റി (ബിഎംഡി) ടെ​സ്റ്റു​ക​ൾ തു​ട​ങ്ങി​യ അ​ത്യാ​ധു​നി​ക സേ​വ​ന​ങ്ങ​ൾ മെ​ട്രോ​യി​ൽ ല​ഭ്യ​മാ​ന്നെ​ന്നും മെ​ട്രോ മാ​നേ​ജ്മ​ന്റ് അ​റി​യി​ച്ചു.