സൗ​ദി​യു​ടെ പ്ര​വാ​സ​ലോ​ക​ത്ത് ഉ​ത്സ​വം തീ​ർ​ത്ത് "ന​വ​യു​ഗ​സ​ന്ധ്യ' അ​ര​ങ്ങേ​റി
Wednesday, December 11, 2024 11:52 AM IST
ദ​മാം: സൗ​ദി അ​റേ​ബ്യ​യു​ടെ പ്ര​വാ​സ​ലോ​ക​ത്ത് മ​ല​യാ​ള​നാ​ട് പ​റി​ച്ച് ന​ട്ട​ത് പോ​ലെ വ​ർ​ണ​വി​സ്മ​യ​ങ്ങ​ളു​ടെ ഉ​ത്സ​വം തീ​ർ​ത്ത "ന​വ​യു​ഗ​സ​ന്ധ്യ 2024' ദ​മാം സി​ഹാ​ത്തി​ൽ അ​ര​ങ്ങേ​റി. നൂ​റു​ക​ണ​ക്കി​ന് സ്കൂ​ൾ കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്ത ക​ള​റിം​ഗ്, ചി​ത്ര​ര​ച​ന മ​ത്സ​ര​ങ്ങ​ളോ​ടെ​യാ​ണ് ഉ​ച്ച​യ്ക്ക് ന​വ​യു​ഗ​സ​ന്ധ്യ ആ​രം​ഭി​ച്ച​ത്.

വ​നി​ത​ക​ൾ​ക്കാ​യി മൈ​ലാ​ഞ്ചി മ​ത്സ​ര​ങ്ങ​ളും അ​ര​ങ്ങേ​റി. ഫു​ഡ് ഫെ​സ്റ്റി​വ​ൽ, ന​വ​യു​ഗം വാ​യ​ന​വേ​ദി​യു​ടെ പു​സ്ത​ക​പ്ര​ദ​ർ​ശ​നം, മെ​ഡി​ക്ക​ൽ ക്യാ​മ്പ് എ​ന്നി​വ​യും സ​ജീ​ക​രി​ച്ചി​രു​ന്നു. പ്ര​വാ​സ​ലോ​ക​ത്തെ ചി​ത്ര​കാ​രു​ടെ ചി​ത്ര​പ്ര​ദ​ർ​ശ​ന​വും ഒ​രു​ക്കി​യി​രു​ന്നു.

തു​ട​ർ​ന്ന് അ​ര​ങ്ങേ​റി​യ നാ​ട​ൻ നൃ​ത്ത​ക​ലാ​രൂ​പ​ങ്ങ​ൾ മു​ത​ൽ കാ​വു​ക​ൾ തീ​ണ്ടു​ന്ന തെ​യ്യം വ​രെ അ​ണി​നി​ര​ന്ന സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര സൗ​ദി​യി​ലെ പ്ര​വാ​സ​ലോ​ക​ത്തി​നു വേ​റൊ​ട്ടൊ​രു അ​നു​ഭ​വ​മാ​യി.

തി​രു​വാ​തി​ര​യും മാ​ർ​ഗം​ക​ളി​യും ക്രി​സ്മ​സ് ക​രോ​ൾ സം​ഘ​വും ഒ​പ്പ​ന​യും ഗ​സ​ലും ശാ​സ്ത്രീ​യ, നാ​ട​ൻ നൃ​ത്ത​ങ്ങ​ളും മ​നോ​ഹ​ര​ഗാ​ന​ങ്ങ​ളും സി​നി​മാ​റ്റി​ക്ക് നൃ​ത്താ​വി​ഷ്കാ​ര​ങ്ങ​ളും ഒ​ക്കെ നി​റ​ഞ്ഞ ക​ലാ​സ​ന്ധ്യ കാ​ഴ്ച​ക്കാ​രു​ടെ മ​നം നി​റ​ച്ചു.

കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ നൂ​റോ​ളം ക​ലാ​കാ​ര​ന്മാ​ർ ന​വ​യു​ഗ​സ​ന്ധ്യ വേ​ദി​യി​ൽ അ​ണി നി​ര​ന്നി​രു​ന്നു. സു​റു​മി ന​സീം, നീ​തു ശ്രീ​വ​ത്സ​ൻ എ​ന്നി​വ​ർ ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് അ​വ​താ​ര​ക​രാ​യി.

ന​വ​യു​ഗ​സ​ന്ധ്യ​യോ​ട് അ​നു​ബ​ന്ധി​ച്ചു ന​ട​ന്ന സാം​സ്കാ​രി​ക​സ​ദ​സി​ൽ ന​വ​യു​ഗം കേ​ന്ദ്ര​ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ജ​മാ​ൽ വി​ല്യാ​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ​മ​ന്ത്രി​യും സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​മാ​യ ബി​നോ​യ് വി​ശ്വം സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഭാ​ര​ത​ത്തി​ന്‍റെ ആ​ത്മാ​വ് അ​തി​ന്‍റെ നാ​നാ​ത്വ​മാ​ണെ​ന്നും അ​ത് മ​ന​സി​ലാ​ക്കി​യാ​ണ് സ​മൂ​ഹ​ത്തി​ന്‍റെ ആ ​ബ​ഹു​സ്വ​ര​ത​യെ ഇ​ല്ലാ​താ​ക്കി, ഭൂ​രി​പ​ക്ഷ​മ​ത​ത്തി​ന്‍റെ ഏ​ക​ത്വ​ത്തി​ലേ​യ്ക്ക് കൊ​ണ്ട് വ​രാ​ൻ ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ ശ​ക്തി​ക​ൾ ശ്ര​മി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ന്ത്യ മ​രി​ക്കാ​തെ​യി​രി​ക്ക​ണ​മെ​ങ്കി​ൽ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്‍റെ നാ​നാ​ത്വം മ​രി​ക്കാ​തെ​യി​രി​ക്ക​ണം. അ​തി​നാ​യി പോ​രാ​ടാ​ൻ പ്ര​വാ​സ​ലോ​ക​ത്തെ ഇ​ന്ത്യ​ക്കാ​രും അ​ണി​ചേ​ര​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു. കാ​നം രാ​ജേ​ന്ദ്ര​ൻ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം സി​പി​ഐ ദേ​ശീ​യ കൗ​ൺ​സി​ൽ അം​ഗം സ​ത്യ​ൻ മൊ​കേ​രി ന​ട​ത്തി.

ക​മ്യൂ​ണി​സ്റ്റ് ആ​ശ​യ​ങ്ങ​ളി​ൽ വെ​ള്ളം ചേ​ർ​ക്കാ​തെ നി​ല​പാ​ടു​ക​ളെ​ടു​ക്കു​ക​യും എ​ടു​ക്കു​ന്ന നി​ല​പാ​ടു​ക​ളി​ൽ യാ​തൊ​രു പ്ര​ലോ​ഭ​ന​ങ്ങ​ൾ​ക്കും വ​ഴി​പ്പെ​ടാ​തെ ഉ​റ​ച്ചു നി​ല്ക്കു​ക​യും ഇഛാ​ശ​ക്തി​യോ​ടെ അ​വ ന​ട​പ്പി​ലാ​ക്കു​ക​യും ചെ​യ്തി​രു​ന്ന ഇ​ട​തു​പ​ക്ഷ ജ​ന​കീ​യ നേ​താ​വാ​യി​രു​ന്നു കാ​നം രാ​ജേ​ന്ദ്ര​ൻ എ​ന്ന് അ​ദ്ദേ​ഹം അ​നു​സ്മ​രി​ച്ചു.

സാം​സ്കാ​രി​ക സ​ദ​സി​ൽ വ​ച്ച് ബി​നോ​യ് വി​ശ്വ​ത്തി​ന് ന​വ​യു​ഗം കാ​നം രാ​ജേ​ന്ദ്ര​ൻ മെ​മ്മോ​റി​യ​ൽ അ​വാ​ർ​ഡ് സ​ത്യ​ൻ മൊ​കേ​രി സ​മ്മാ​നി​ച്ചു. ന​വ​യു​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. വാ​ഹി​ദ് കാ​ര്യ​റ പൊ​ന്നാ​ട അ​ണി​യി​ച്ചു. കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം ശ്രീ​കു​മാ​ർ കാ​യം​കു​ളം കാ​ഷ് അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു.


അ​വാ​ർ​ഡി​നൊ​പ്പം ല​ഭി​ച്ച കാ​ഷ് പ്രൈ​സ് ആ​യ 50000 രൂ​പ ബി​നോ​യ് വി​ശ്വം, വ​യ​നാ​ട് ദു​രി​ത​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ന​ൽ​കു​ന്ന​താ​യി പ്ര​ഖ്യാ​പി​ച്ചു. ത​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന മേ​ഖ​ല​യി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച വ്യ​ക്തി​ത്വ​ങ്ങ​ളെ ച​ട​ങ്ങി​ൽ വ​ച്ച് ആ​ദ​രി​ച്ചു.

സൗ​മ്യ വി​നോ​ദ് (ക​ലാ​രം​ഗം), ബോ​ബ​ൻ തോ​മ​സ് (വ്യ​വ​സാ​യം), ഇ​ല്യാ​സ് (യു​വ ബി​സി​നെ​സ് സം​രം​ഭ​ക​ൻ), ജ​ലീ​ൽ ക​ല്ല​മ്പ​ലം (സാ​മൂ​ഹ്യ​സേ​വ​നം), കെ. ​വെ​ങ്കി​ടേ​ശ​ൻ (ജീ​വ​കാ​രു​ണ്യം), കേ​ര​ള ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ് (കാ​യി​കം), ആ​തു​ര​മേ​ഖ​ല​യി​ൽ സു​ത്യ​ർ​ഥ സേ​വ​നം ചെ​യ്യു​ന്ന ഡോ​ക്ട​ർ​മാ​ർ, ന​ഴ്‌​സു​മാ​ർ, ലാ​ബ് ടെ​ക്‌​നീ​ഷ്യ​ന്മാ​ർ, വി​വി​ധ ഇ​ന്ത്യ​ൻ സ്‌​കൂ​ളു​ക​ളി​ലെ അ​ധ്യാ​പ​ക​ർ എ​ന്നി​വ​രെ​യാ​ണ് ആ​ദ​രി​ച്ച​ത്.

ബ​ഷീ​ർ വാ​രോ​ട് (ന​വോ​ദ​യ), അ​ലി​കു​ട്ടി ഒ​ള​വ​ട്ടൂ​ർ (കെ​എം​സി​സി), ബി​ജു ക​ല്ലു​മ്മ​ല (ഒ​ഐ​സി​സി), ഹ​നീ​ഫ അ​റ​ബി (ഐ​എം​സി​സി) എ​ന്നി​വ​ർ ച​ട​ങ്ങി​ൽ ആ​ശം​സ​പ്ര​സം​ഗം ന​ട​ത്തി.

ന​വ​യു​ഗം ര​ക്ഷ​ധി​കാ​രി ഷാ​ജി മ​തി​ല​കം, പ്ര​മു​ഖ ജ്വ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​യും ന​വ​യു​ഗം വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ മ​ഞ്ചു മ​ണി​ക്കു​ട്ട​ൻ, ന​വ​യു​ഗം ട്ര​ഷ​ർ സാ​ജ​ൻ ക​ണി​യാ​പു​രം, സം​ഘാ​ട​ക സ​മി​തി ര​ക്ഷ​ധി​കാ​രി ഉ​ണ്ണി മാ​ധ​വം തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

തു​ട​ർ​ന്ന് ഉ​ച്ച​യ്ക്ക് ന​ട​ന്ന ചി​ത്ര​ര​ച​ന, ക​ള​റിം​ഗ്, കേ​ക്ക് മേ​ക്കിം​ഗ്, മെ​ഹ​ന്തി എ​ന്നീ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ച്ച​വ​ർ​ക്കും ക​ലാ​പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കും സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ച​ട​ങ്ങി​ന് ന​വ​യു​ഗം ജ​ന​റ​ൽ സെ​ക്രെ​ട്ട​റി എം.​എ. വാ​ഹി​ദ് കാ​ര്യ​റ സ്വാ​ഗ​ത​വും സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ ഗോ​പ​കു​മാ​ർ അ​മ്പ​ല​പ്പു​ഴ ന​ന്ദി​യും പ​റ​ഞ്ഞു.

ന​വ​യു​ഗ​സ​ന്ധ്യ​യ്ക്ക് ന​വ​യു​ഗം നേ​താ​ക്ക​ളാ​യ ബി​ജു വ​ർ​ക്കി, നി​സാം കൊ​ല്ലം, ല​ത്തീ​ഫ് മൈ​നാ​ഗ​പ്പ​ള്ളി, അ​രു​ൺ ചാ​ത്ത​ന്നൂ​ർ, പ്രി​ജി കൊ​ല്ലം, ഷി​ബു​കു​മാ​ർ, ദാ​സ​ൻ രാ​ഘ​വ​ൻ, ശ​ര​ണ്യ ഷി​ബു, പ​ദ്മ​നാ​ഭ​ൻ മ​ണി​ക്കു​ട്ട​ൻ, ബി​നു​കു​ഞ്ഞു, ജാ​ബി​ർ, സം​ഗീ​ത ടീ​ച്ച​ർ, ഷീ​ബ സാ​ജ​ൻ, റി​യാ​സ് മു​ഹ​മ്മ​ദ്‌,

സു​ശീ​ൽ കു​മാ​ർ, സി​യാ​ദ് പ​ള്ളി​മു​ക്ക്, വേ​ലു​രാ​ജ​ൻ, സാ​ബു, സു​രേ​ന്ദ്ര​ൻ, ജി​തേ​ഷ്,മ​ഞ്ചു അ​ശോ​ക്, അ​മീ​ന റി​യാ​സ്, മീ​നു അ​രു​ൺ, വി​നീ​ഷ്, വ​ർ​ഗീ​സ്, ന​ന്ദ​കു​മാ​ർ, രാ​ജ​ൻ കാ​യം​കു​ളം, ജോ​സ് ക​ട​മ്പ​നാ​ട്, ര​വി ആ​ന്ത്രോ​ട്, നാ​സ​ർ ക​ട​വി​ൽ, ഹു​സൈ​ന് നി​ല​മേ​ൽ, ത​മ്പാ​ൻ ന​ട​രാ​ജ​ൻ, വി​നോ​ദ് കു​ഞ്ഞു അ​ന​സ്, ആ​ദ​ർ​ശ്, ഷെ​ന്നി, ലാ​ലു ദി​വാ​ക​ര​ൻ ജ​യേ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.