വ​ല​തു​പ​ക്ഷ​വ്യ​തി​യാ​ന​ങ്ങ​ളെ ഇ​ട​തു​പ​ക്ഷം അ​തി​ജീ​വി​ക്കേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യം: ബി​നോ​യ് വി​ശ്വം
Monday, December 9, 2024 3:05 PM IST
ദ​മാം: ഇ​ട​തു​പ​ക്ഷ മൂ​ല്യ​ങ്ങ​ളു​ടെ ത​ക​ർ​ച്ച ഇ​ല്ലാ​താ​ക്കാ​ൻ ജാ​ഗ്ര​ത പാ​ലിക്കേണ്ട​ത് എ​ല്ലാ ഇ​ട​തു​പ​ക്ഷ​ക്കാ​രു​ടെ​യും ക​ട​മ​യാ​ണ് എ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം. ന​വ​യു​ഗം സാം​സ്ക്കാ​രി​ക​വേ​ദി​യു​ടെ 2025ലെ ​മെ​മ്പ​ർ​ഷി​പ്പ് വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വ​ല​തു​പ​ക്ഷ​വും ഇ​ട​തു​പ​ക്ഷ​വും ത​മ്മി​ൽ യാ​തൊ​രു വ്യ​ത്യാ​സ​വും ഇ​ല്ലെ​ന്ന് വ​രു​ത്തി തീ​ർ​ക്കാ​ൻ വ്യാ​പ​ക​മാ​യ നു​ണ​പ്ര​ചാ​ര​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ​യും ന​ട​ത്തു​ക​യാ​ണ് ഇ​ട​തു​പ​ക്ഷ​വി​രോ​ധി​ക​ൾ.



മാ​റു​ന്ന കാ​ല​ത്തി​ന്‍റെ പു​ഴു​ക്കു​ത്തു​ക​ൾ ഇ​ട​തു​പ​ക്ഷ പ്ര​വ​ർ​ത്തി​ക്കു​ന്ന ചി​ല​വ​രെ ബാ​ധി​ക്കാ​റു​ണ്ട്. ഇ​ട​തു​പ​ക്ഷ​ത്തി​ന് അ​ത്ത​രം മൂ​ല്യ​ച്യു​തി​ക​ൾ സം​ഭ​വി​ക്കു​മ്പോ​ൾ എ​ല്ലാം അ​ത്ത​രം ചോ​ർ​ച്ച​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കു​ക​യും അ​തി​നെ​തി​രേ ശ​ക്ത​മാ​യ നി​ല​പാ​ട് എ​ടു​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​ത് ഒ​രു യ​ഥാ​ർ​ഥ ഇ​ട​തു​പ​ക്ഷ പ്ര​വ​ർ​ത്ത​ക​ന്‍റെ ക​ട​മ​യാ​ണ് എ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

ദ​മാം റോ​സ് ആ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ന​വ​യു​ഗം കേ​ന്ദ്ര​ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ജ​മാ​ൽ വി​ല്യാ​പ്പ​ള്ളി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ന​വ​യു​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. വാ​ഹി​ദ് കാ​ര്യ​റ സ്വാ​ഗ​തം പ​റ​ഞ്ഞു.




ന​വ​യു​ഗ​ത്തി​ന്‍റെ 2025ലെ ​മെ​മ്പ​ർ​ഷി​പ്പ് വി​ത​ര​ണം ബി​നോ​യ് വി​ശ്വം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യും മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്തു. സി​പി​ഐ ദേ​ശീ​യ കൗ​ൺ​സി​ൽ അം​ഗം സ​ത്യ​ൻ മൊ​കേ​രി, ന​വ​യു​ഗം ര​ക്ഷാ​ധി​കാ​രി ഷാ​ജി മ​തി​ല​കം എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു.



ബി​നോ​യ് വി​ശ്വ​ത്തി​നും സ​ത്യ​ൻ മൊ​കേ​രി​ക്കും യോ​ഗ​ത്തി​ൽ ന​വ​യു​ഗ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല ക​മ്മി​റ്റി​ക​ളും ബ​ഹു​ജ​ന സം​ഘ​ട​ന​ക​ളെ​യും പ്ര​തി​നി​ധീ​ക​രി​ച്ച് ഷി​ബു കു​മാ​ർ, മ​ഞ്ജു മ​ണി​ക്കു​ട്ട​ൻ, പ്രി​ജി കൊ​ല്ലം, ഉ​ണ്ണി മാ​ധ​വം, നി​സാം കൊ​ല്ലം, ബി​ജു വ​ർ​ക്കി, ശ​ര​ണ്യ ഷി​ബു, ബി​നു​കു​ഞ്ഞു, ത​മ്പാ​ൻ ന​ട​രാ​ജ​ൻ, ഷീ​ബ സാ​ജ​ൻ, ന​ന്ദ​കു​മാ​ർ, റി​യാ​സ്, രാ​ജ​ൻ കാ​യം​കു​ളം എ​ന്നി​വ​ർ സ്വീ​ക​ര​ണം ന​ൽ​കി.