ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച യു​വ​തി​യു​ടെ സം​സ്കാ​രം ഇ​ന്ന്
Tuesday, December 10, 2024 12:14 PM IST
മാ​ന്നാ​ർ: ഒ​മാ​ൻ സോ​ഹാ​റി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച മാ​ന്നാ​ർ കു​ള​ഞ്ഞി​ക്കാ​രാ​ഴ്മ ചെ​റു​മ​ല​ക്കാ​ട്ടി​ൽ സൂ​ര​ജ് ഭ​വ​നം സു​നി​താ​റാ​ണി​യു​ടെ(44) സം​സ്കാ​രം ഇ​ന്ന് ന​ട​ക്കും.

സോ​ഹാ​റി​ലെ സ​ഹം ആ​യു​ർ​വേ​ദാ​ശു​പ​ത്രി​യി​ലെ തെ​റാ​പ്പി​സ്റ്റാ​യ സു​നി​താ​റാ​ണി ക​ഴി​ഞ്ഞ ദി​വ​സം ന​ട​ക്കാ​നി​റ​ങ്ങി​യ​തി​നി​ട​യി​ൽ റോ​ഡ് മു​റി​ച്ച് ക​ട​ക്ക​വേ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ഇ​ന്ന് തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​ക്കു​ന്ന മൃ​ത​ദേ​ഹം കു​ടും​ബ വീ​ടാ​യ കു​ള​ഞ്ഞി​ക്കാ​രാ​ഴ്മ ചെ​റു​മ​ല​ക്കാ​ട്ടി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കും. തു​ട​ർ​ന്ന് വൈ​കുന്നേരം അ​ഞ്ചി​ന് വീ​ട്ടു വ​ള​പ്പി​ൽ സം​സ്ക​രി​ക്കും.


ക​ട​മ്പൂ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം ജീ​വ​ന​ക്കാ​ര​നും കേ​ര​ള എ​ൻ​ജി​ഒ യൂ​ണി​യ​ൻ ജി​ല്ലാ കൗ​ൺ​സി​ൽ അം​ഗ​വു​മാ​യ ക​ണ്ട​ല്ലൂ​ർ ന​ട​യി​ൽ പ​ടീ​റ്റേ​തി​ൽ വീ​ട്ടി​ൽ എ​ൻ.​സി. സു​ഭാ​ഷ് ആ​ണ് ഭ​ർ​ത്താ​വ്. മ​ക​ൻ: സൂ​ര​ജ്.