താ​ല​ന്തു​ക​ളു​ടെ പ​ങ്കി​ട​ലും സ​മ​ർ​പ്പ​ണ​വു​മാ​ണ് ആ​ദ്യ​ഫ​ല​പ്പെ​രു​ന്നാ​ൾ: ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ മി​ലി​ത്തി​യോ​സ്‍
Thursday, December 5, 2024 8:06 AM IST
അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി: ന​മു​ക്ക് ല​ഭി​ച്ചി​രി​ക്കു​ന്ന താ​ല​ന്തു​ക​ളെ ദൈ​വ​മു​മ്പാ​കെ സ​മ​ർ​പ്പി​ക്കു​ന്ന​തും മ​റ്റു​ള്ള​വ​ർ​ക്കു​വേ​ണ്ടി പ​ങ്കി​ടു​ന്ന​തു​മാ​ണ് ആ​ദ്യ​ഫ​ല​പ്പെ​രു​ന്ന​ളി​ന്‍റെ പൂ​ർ​ത്തീ​ക​ര​ണ​മെ​ന്ന് മ​ല​ങ്ക​ര സ​ഭ​യു​ടെ തൃ​ശൂ​ർ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ മി​ലി​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലി​ത്താ പ​റ​ഞ്ഞു.

സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് മ​ഹാ​ഇ​ട​വ​ക​യു​ടെ ആ​ദ്യ​ഫ​ല​പ്പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​കൊ​ണ്ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഹ​വ​ല്ലി പാ​ല​സ് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​ക​ൾ കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ഹാ​ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​ഡോ. ബി​ജു പാ​റ​യ് ക്ക​ൽ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ സ​ഹ​വി​കാ​രി റ​വ. ഫാ. ​മാ​ത്യൂ തോ​മ​സ് സ്വാ​ഗ​ത​വും ആ​ദ്യ ഫ​ല​പ്പെ​രു​ന്നാ​ൾ 2024 ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഷാ​ജി വ​ർ​ഗീ​സ് ന​ന്ദി​യും പ്ര​കാ​ശി​പ്പി​ച്ചു.



നാ​ഷ​ണ​ൽ ഇ​വ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് കു​വൈ​റ്റ് പ്ര​തി​നി​ധി അ​ജോ​ഷ് മാ​ത്യൂ, കു​വൈ​റ്റ് എ​പ്പി​സ്ക്കോ​പ്പ​ൽ ച​ർ​ച്ച​സ് ഫെ​ല്ലോ​ഷി​പ്പ് പ്ര​സി​ഡ​ന്‍റ് റ​വ. സി​ബി പി.​ജെ. എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.


ഇ​ന്ത്യ​ൻ എം​ബ​സ്‌​സി ഹെ​ഡ് ഓ​ഫ് ചാ​ൻ​സെ​റി ജെ​യിം​സ് ജേ​ക്ക​ബ്, മ​ഹാ ഇ​ട​വ​ക ട്ര​ഷ​റ​ർ സി​ബു അ​ല​ക്സ് ചാ​ക്കോ, സെ​ക്ര​ട്ട​റി ബി​നു ബെ​ന്ന്യാം, മ​ല​ങ്ക​ര സ​ഭാ മാ​നേ​ജിം​ഗ് ക​മ്മി​റ്റി​യം​ഗം തോ​മ​സ് കു​രു​വി​ള, മാ​ത്യൂ കെ.​ഇ, ഭ​ദ്രാ​സ​ന കൗ​ൺ​സി​ൽ അം​ഗം ദീ​പ​ക്ക് അ​ല​ക്സ് പ​ണി​ക്ക​ർ, ബ​ഹ്റി​ൻ എ​ക്സ്ചെ​യി​ഞ്ച് ക​മ്പ​നി സിഇഒ മാ​ത്യൂ​സ് വ​ർ​ഗീ​സ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ആ​ദ്യ​ഫ​ല​പ്പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് പ്ര​സി​ദ്ധീ​ക​രി​ച്ച സ്മ​ര​ണി​ക, സു​വ​നീ​ർ ക​ൺ​വീ​ന​ർ ടി​ജു അ​ല​ക്സ് പോ​ളി​ൽ നി​ന്നും ഏ​റ്റു​വാ​ങ്ങി മാ​ത്യൂ​സ് വ​ർ​ഗീ​സി​നു ന​ൽ​കി കൊ​ണ്ട്, ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ മി​ലി​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലി​ത്താ പ്ര​കാ​ശ​നം ചെ​യ്തു.

സി​നി​മാ​താ​ര​വും​ഗാ​യി​ക​യു​മാ​യ അ​നാ​ർ​ക്ക​ലി മ​ര​യ്ക്കാ​ർ, ഫൈ​സ​ൽ, ശി​ഖാ പ്ര​ഭാ​ക​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി​യ സം​ഗീ​ത വി​രു​ന്ന്, മ​ഹേ​ഷ് കു​ഞ്ഞു​മോ​ൻ അ​വ​ത​രി​പ്പി​ച്ച കോ​മ​ഡി ഷോ, ​മ​ഹാ ഇ​ട​വ​ക​യി​ലെ സ​ണ്ഡേ​ സകൂ​ൾ കു​ട്ടി​ക​ളും പ്രാ​ർ​ഥ​നാ​യോ​ഗ​ങ്ങ​ളും ആ​ത്മീ​യ പ്ര​സ്ഥാ​ന​ങ്ങ​ളും അ​വ​ത​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി​ക​ൾ, നാ​ട​ൻ രു​ചി​ഭേ​ദ​ങ്ങ​ളു​മാ​യി ഊ​ട്ടു​പു​ര, മ​ർ​ത്ത​മ​റി​യം ഫു​ഡ് സ്റ്റാ​ൾ എ​ന്നി​വ ആ​ദ്യ​ഫ​ല​പ്പെ​രു​ന്നാ​ൾ 2024ന്‍റെ ​ആ​ക​ർ​ഷ​ണ​ങ്ങ​ളാ​യി.

ആ​ദ്യ​ഫ​ല​പ്പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ വ​മ്പി​ച്ച ജ​നാ​വ​ലി​യാ​ണെ​ത്തി​ച്ചേ​ർ​ന്ന​ത്.