ദു​​ബാ​​യിയി​​ലെ ആ​​ശു​​പ​​ത്രി​​യി​​ൽ നിരവധി ഒ​​ഴി​​വു​​ക​​ൾ
Thursday, December 5, 2024 10:47 AM IST
തിരുവനന്തപുരം: ഒ​​ഡെ​​പെ​​ക് മു​​ഖേ​​ന ദു​​ബാ​​യിയി​​ലെ ആ​​ശു​​പ​​ത്രി ശൃം​​ഖ​​ല​​യി​​ൽ ക്വാ​​ളി​​റ്റി മാ​​നേ​​ജ​​ർ, ഒ​​ക്യു​​പേ​ഷ​​ന​​ൽ സ്പെ​​ഷ​​ലി​​സ്റ്റ്, ഓ​​പ്പ​​റേ​​ഷ​​ൻ​​സ് മാ​​നേ​​ജ​​ർ, ഓ​​പ്പ​​റേ​​ഷ​​ൻ​​സ് എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ്, എ​​ച്ച്എ​​സ്ഇ ആ​​ൻ​​ഡ് സേ​​ഫ്റ്റി, അ​​ക്കൗ​​ണ്ട​​ന്‍റ് ത​​സ്തി​​ക​​ക​​ളി​​ൽ നി​​യ​​മ​​നം.

ഇ​​ന്‍റ​ർ​​വ്യൂ ഡി​​സം​ബ​​ർ എട്ടിന് ​​അ​​ങ്ക​​മാ​​ലി​​യി​​ൽ. യോ​​ഗ്യ​​ത: അ​​ത​​തു ത​​സ്‌​​തി​​ക​​യി​​ൽ ആ​​ശു​​പ​ത്രി ​മേ​​ഖ​​ല​​യി​​ൽ അഞ്ച് വ​​ർ​​ഷ പ​​രി​​ച​​യം. പ്രാ​​യം: 40ൽ ​​താ​​ഴെ.


വീ​​സ, ടി​​ക്ക​​റ്റ്, ഇ​​ൻ​​ഷു​​റ​​ൻ​​സ് എ​​ന്നി​​വ സൗ​​ജ​ന്യം. ​ബ​​യോ​​ഡേ​​റ്റ, പാ​​സ്പോ​​ർ​​ട്ട്, യോ​​ഗ്യ​​ത, ര​ജി​​സ്ട്രേ​​ഷ​​ൻ, പ​​രി​​ച​​യം എ​​ന്നി​​വ തെ​​ളി​​യി​ക്കു​​ന്ന സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ളും പ​​ക​​ർ​​പ്പു​​മാ​​യി ഡി​​സം​​ബ​​ർ എട്ടിനു ​​രാ​​വി​​ലെ 8.30നും 10​​നു​​മി​​ട​​യി​​ൽ ODEPC Training Centre, Floor 4, Tower 1, Inkel Business Park, Angamaly സൗ​​ത്തി​​ൽ ഇ​ന്‍റ​ർ​​വ്യൂ​​വി​​ന് എ​​ത്ത​​ണം.

www.odepc.kerala.gov.in