കോ​ട്ട​യം ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ "കോ​ട്ട​യം ഫെ​സ്റ്റ്' ആ​ഘോ​ഷി​ച്ചു
Monday, December 9, 2024 4:47 PM IST
അബ്ദുല്ല നാലുപുരയിൽ
കു​വൈ​റ്റ് സി​റ്റി: കോ​ട്ട​യം ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് (കോ​ഡ്‌​പാ​ക്) കോ​ട്ട​യം ഫെ​സ്റ്റ് അ​ബ്ബാ​സി​യ അ​സ്‌​പെ​യ​ർ ഇ​ന്ത്യ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ൽ ന​ട​ന്നു. പ്ര​സി​ഡ​ന്‍റ് ഡോ​ജി മാ​ത്യു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന പ​രി​പാ​ടി കോ​ട്ട​യം എം​പി ഫ്രാ​ൻ​സി​സ് ജോ​ർ​ജ് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

നാ​ടു​മാ​യു​ള്ള ബ​ന്ധം എ​പ്പോ​ഴും കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​വ​രാ​ണ് പ്ര​വാ​സി​ക​ൾ എ​ന്ന് അ​ദ്ദേ​ഹം ഉ​ദ്‌​ഘാ​ട​ന​പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു. പാ​ലാ എം​എ​ൽ​എ മാ​ണി സി. ​കാ​പ്പ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​മേ​ഷ് ടി. ​സു​രേ​ഷ് സ്വാ​ഗ​തം അ​ർ​പ്പി​ച്ചു.

ച​ട​ങ്ങി​ൽ ട്ര​ഷ​റ​ർ പ്ര​ജി​ത്ത്‌ പ്ര​സാ​ദ്, ര​ക്ഷാ​ധി​കാ​രി ജി​യോ തോ​മ​സ് വ​നി​താ ചെ​യ​ർ​പേ​ഴ്സ​ൺ സെ​നി നി​ജി​ൻ, മു​ൻ പ്ര​സി​ഡ​ന്‍റ് അ​നൂ​പ് സോ​മ​ൻ, മെ​ഡെ​ക്സ് മെ​ഡി​ക്ക​ൽ കെ​യ​ർ സി​ഇ​ഒ മു​ഹ​മ്മ​ദ് അ​ലി, റോ​യ​ൽ സീ​ഗ​ൾ ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ സു​നി​ൽ പ​റ​ക​പാ​ട​ത്ത്,

യു​ണൈ​റ്റ​ഡ് ലോ​ജി​സ്റ്റി​ക്സ്‌ ക​മ്പ​നി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ സി​വി പോ​ൾ, ടി​വി​എ​സ്‌ മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ​ർ ഗം​ഗി ഗോ​പാ​ൽ, കു​ട​യു​ടെ ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​ല​ക്സ് മാ​ത്യു, കാ​ലി​ക്ക​റ്റ്‌ ലൈ​വ് റ​സ്റ്റോ​റ​ന്‍റ് മാ​നേ​ജ​ർ സ​ച്ചി​ൻ, അ​ഡ്വൈ​സ​റി ബോ​ർ​ഡ്‌ ചെ​യ​ർ​മാ​ൻ കെ.​വി. വി​ജോ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

മി​ക​ച്ച ഹോ​സ്പി​റ്റ​ലി​നു​ള്ള അ​വാ​ർ​ഡ് ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം​പി​യു​ടെ കെെ​യി​ൽ നി​ന്ന് മെ​ഡെ​ക്സ് മെ​ഡി​ക്ക​ൽ കെ​യ​ർ സി​ഇ​ഒ മു​ഹ​മ്മ​ദ് അ​ലി ഏ​റ്റു​വാ​ങ്ങി. കോ​ഡ്പാ​ക് ബി​സി​ന​സ് എ​ക്സി​ലെ​ന്‍റ് അ​വാ​ർ​ഡു​ക​ൾ റോ​യ​ൽ സീ​ഗ​ൾ ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ സു​നി​ൽ പ​റ​ക​പാ​ട​ത്തി​ന് മാ​ണി സി. ​കാ​പ്പ​ൻ എം​എ​ൽ​എ​യും യു​ണൈ​റ്റ​ഡ് ലോ​ജി​സ്റ്റി​ക്സ്‌ ക​മ്പ​നി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ സി​വി പോ​ളി​ന് ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം​പി​യും ന​ൽ​കി.

സം​ഘ​ട​ന​യു​ടെ വ​ക പൊ​ന്നാ​ട​യും മോ​മെ​ന്‍റോ​യും പ്ര​സി​ഡ​ന്‍റ് ഡോ​ജി മാ​ത്യു ഫ്രാ​സി​സ് ജോ​ർ​ജ് എം​പി​ക്കും ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​മേ​ഷ് ടി. ​സു​രേ​ഷ് മാ​ണി സി. ​കാ​പ്പ​ൻ എം​എ​ൽ​എ​യ്ക്കും ന​ൽ​കി. സു​വ​നീ​ർ ക​ൺ​വീ​ന​ർ ജി​ത്തു തോ​മ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ഫ്രാ​ൻ​സി​സ് ജോ​ർ​ജ് സു​വ​നീ​ർ പ്ര​കാ​ശ​ന​ക​ർ​മം നി​ർ​വ​ഹി​ച്ചു.


സം​ഘ​ട​ന​യു​ടെ ഡി​ജി​റ്റ​ൽ പ്ലാ​റ്റ്ഫോം അ​പ്ലി​ക്കേ​ഷ​ൻ മാ​ണി സി. ​കാ​പ്പ​ൻ നി​ർ​വ​ഹി​ച്ചു. സി​ന്ധു സു​രേ​ന്ദ്ര​ൻ അ​വ​താ​ര​ക​രാ​യെ​ത്തി​യ ച​ട​ങ്ങി​ന് പ്രോ​ഗ്രാം ക​ൺ​വീ​ന​ർ നി​ജി​ൻ ബേ​ബി മൂ​ല​യി​ൽ ന​ന്ദി അ​റി​യി​ച്ചു. ഡാ​ൻ​സ് കോ​മ്പ​റ്റി​ഷ​ൻ വി​ജ​യി​ക​ൾ​ക്ക് എം​പി​യും എം​എ​ൽ​എ​യും ട്രോ​ഫി ന​ൽ​കി.

തു​ട​ർ​ന്ന് പ്ര​ശ​സ്ത സി​നി​മാ താ​രം ല​ക്ഷ്മി ഗോ​പാ​ല​സ്വാ​മി​യു​ടെ ക്ലാ​സി​ക്ക​ൽ ഡാ​ൻ​സും പി​ന്ന​ണി ഗാ​യ​ക​ർ അ​ഭി​ജി​ത്ത് കൊ​ല്ലം, അ​ഖി​ല ആ​ന​ന്ദ്, സാം​സ​ൺ സി​ൽ​വ, കീ​ബോ​ർ​ഡി​സ്റ്റ് ഷി​നോ പോ​ൾ, റി​ധം സു​മി​ത് സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഗീ​ത നി​ശ​യും അ​ര​ങ്ങേ​റി.

ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി റോ​ബി​ൻ ലു​യി​സ്, ഷൈ​ജു എ​ബ്ര​ഹാം, ജോ​യി​ന്‍റ് ട്രെ​ഷ​റ​ർ സി​ജോ കു​ര്യ​ൻ, ചാ​രി​റ്റി ക​ൺ​വീ​ന​ർ ബു​പേ​ഷ്, ജോ​യി​ന്‍റ് ചാ​രി​റ്റി ക​ൺ​വീ​ന​ർ ജോ​സ​ഫ്, ബീ​ന വ​ർ​ഗീ​സ്, അ​ഡ്വൈ​സ​റി ബോ​ർ​ഡ്‌ അം​ഗം നി​ധി സു​നീ​ഷ്, ജ​സ്റ്റി​ൻ ജെ​യിം​സ്, പ്ര​വീ​ൺ ച​ങ്ങ​നാ​ശേ​രി, ഏ​രി​യ കോ​ഓ​ർ​ഡി​നേ​റ്റ​ർ​സ് നി​വാ​സ് ഹം​സ, പ്ര​ദീ​പ് കു​മാ​ർ, ഹ​രി കൃ​ഷ്ണ​ൻ, റോ​ബി​ൻ തോ​മ​സ്,

എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ര​തീ​ഷ് കു​മ്പ​ള​ത്, സി​ബി പീ​റ്റ​ർ, ഷെ​ലി​ൻ ബാ​ബു, സ​വി​ത ര​തീ​ഷ്, ര​ശ്മി ര​വീ​ന്ദ്ര​ൻ, ടി​ബാ​നി​യ, ബി​നു യേ​ശു​ദാ​സ്, സു​ബി​ൻ ജോ​ർ​ജ്, പ്ര​സാ​ദ് നാ​യ​ർ, സി.​ജി. ദീ​പു, മ​നോ​ജ്‌ ഇ​ത്തി​ത്താ​നം, ഷൈ​ൻ പി. ​ജോ​ർ​ജ്, ജി​ജു​മോ​ൻ, സു​ഭാ​ഷ്, വ​നി​താ വേ​ദി അം​ഗ​ങ്ങ​ൾ സാ​ന്ദ്ര രാ​ജു, ഷി​ഫാ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.