ഹെ​ല്‍​ത്ത് കെ​യ​ര്‍ ക്രി​ക്ക​റ്റ് പ്രീ​മി​യ​ര്‍ ലീ​ഗ്: അ​ഹ​ല്യ മെ​ഡി​ക്ക​ല്‍ ഗ്രൂ​പ്പ് ജേ​താ​ക്ക​ൾ
Thursday, December 12, 2024 3:39 PM IST
അ​നി​ൽ സി. ​ഇ​ടി​ക്കു​ള
അ​ബു​ദാ​ബി: ഡ്രീം​സ് ക്രി​ക്ക​റ്റ് അ​ക്കാ​ദ​മി​യി​ല്‍ ന​ട​ന്ന ഹെ​ല്‍​ത്ത് കെ​യ​ര്‍ ക്രി​ക്ക​റ്റ് പ്രീ​മി​യ​ര്‍ ലീ​ഗ് ഒ​ന്നാം സീ​സ​ണി​ൽ അ​ഹ​ല്യ മെ​ഡി​ക്ക​ല്‍ ഗ്രൂ​പ്പ് ജേ​താ​ക്ക​ളാ​യി. വാ​ശി​യേ​റി​യ ഫൈ​ന​ല്‍ മ​ത്സ​ര​ത്തി​ല്‍ അ​ബു​ദാ​ബി എ​ല്‍​എ​ല്‍​എ​ച്ച് ഹോ​സ്പി​റ്റ​ലി​നെ പ​രാ​ജ​യ​പെ​ടു​ത്തി​യാ​ണ് അ​ഹ​ല്യ ജേ​താ​ക്ക​ളാ​യ​ത്.

ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ യു​എ​ഇ​യി​ലെ പ്ര​മു​ഖ ഹോ​സ്പി​റ്റ​ലു​ക​ൾ, ഫാ​ര്‍​മ ക​മ്പ​നി​ക​ൾ, ഹെ​ല്‍​ത്ത് കെ​യ​ര്‍ സ​പ്ലൈ ക​മ്പ​നി​ക​ൾ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. സെ​മി ഫൈ​ന​ല്‍ മ​ത്സ​ര​ങ്ങ​ളി​ല്‍ ശൈ​ഖ് ത​നൂ​ന്‍ മെ​ഡി​ക്ക​ല്‍ സി​റ്റി അ​ല്‍​ഐ​ന്‍, ഫ​ന​ര്‍ എ​ഫ്20 ഗ്രൂ​പ്പ് എ​ന്നീ ടീ​മു​ക​ളെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് അ​ഹ​ല്യ മെ​ഡി​ക്ക​ല്‍ ഗ്രൂ​പ്പും എ​ല്‍​എ​ല്‍​എ​ച്ച് ഹോ​സ്പി​റ്റ​ലും ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ച്ച​ത്.


വി​ജ​യി​ക​ള്‍​ക് ട്രോ​ഫി​യും കാ​ഷ് പ്രൈ​സും സ​മ്മാ​നി​ച്ചു. കോ​ഡ് ബ്ല്യൂ ​മെ​ഡി​ക്ക​ല്‍ സ​ര്‍​വീ​സ് അ​ബു​ദാ​ബി, ട്രേ​ഡ്‌​സ്‌​ഫെ​യ​ര്‍ മെ​ക്കാ​നി​ക്ക​ല്‍ ആ​ൻ​ഡ് ലൈ​റ്റിം​ഗ് സൊ​ലൂ​ഷ​ൻ, അ​ഹ​ല്യ മെ​ഡി​ക്ക​ല്‍ ഗ്രൂ​പ്പ് എ​ന്നി​വ​രാ​യി​രു​ന്നു പ്രാ​യോ​ജ​ക​ർ.

ചീ​ഫ് ഓ​ര്‍​ഗ​നൈ​സ​ര്‍​മാ​രാ​യ ഹാ​ഷിം, സ​ജീ​ഷ് രാ​ജേ​ഷ് എ​ന്നി​വ​ര്‍ മ​ത്സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു.