അ​മ്മ​യി​ൽനി​ന്നു വേ​ർ​പി​രി​ഞ്ഞ ആ​ന​ക്കു​ട്ടി ചി​കി​ത്സ​യി​ലി​രി​ക്കേ ച​രി​ഞ്ഞു
Sunday, June 30, 2024 7:14 AM IST
കോ​യ​മ്പ​ത്തൂ​ർ: കോ​യ​മ്പ​ത്തൂ​രി​ലെ മ​രു​ത​മ​ല വ​ന​മേ​ഖ​ല​യി​ൽ ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് അ​മ്മ​യി​ൽ നി​ന്ന് വേ​ർ​പി​രി​ഞ്ഞ ആ​ന​ക്കു​ട്ടി വ​നം​വ​കു​പ്പി​ന്‍റെ ആ​ന​ത്താ​വ​ള​ത്തി​ൽ ചി​കി​ത്സ​യി​ലി​രി​ക്കേ ച​രി​ഞ്ഞു.
ഒ​രു​മാ​സ​മാ​യി അ​മ്മ​യാ​ന​യി​ൽ​ നി​ന്നും വേ​ർ​പെ​ട്ട കു​ട്ടി​യാ​ന​യെ നി​ര​വ​ധി ത​വ​ണ കാ​ട്ടി​ലേ​ക്ക് അ​യ​യ്ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ശ്ര​മം പാ​ളി.

പി​ന്നീ​ട് മൂ​ന്നു​മാ​സം പ്രാ​യ​മു​ള്ള ആ​ന​ക്കു​ട്ടി​യെ ചി​കി​ത്സാ​ര്‌​ഥം മു​തു​മ​ല ക​ടു​വാ​സ​ങ്കേ​ത​ത്തി​നു കീ​ഴി​ലെ തെ​പ്പ​ക്കാ​ട് ആ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. തുടർന്നാണ് ആനക്കുട്ടി ചികിത്സക്കിടെ ചരിഞ്ഞത്.