ഇ​ല്ലി​ക്കാ​ട് വെ​ട്ടി​ന​ശി​പ്പി​ച്ച സം​ഭ​വം: പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി
Sunday, June 16, 2024 3:51 AM IST
വ​ട​ക്ക​ഞ്ചേ​രി: പു​തു​ക്കു​ളം പ​ച്ച​തു​രു​ത്തി​ലെ ഇ​ല്ലി​ക്കാ​ട് വെ​ട്ടി ന​ശി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി വ​ട​ക്ക​ഞ്ചേ​രി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. അ​ഞ്ചു​വ​ർ​ഷ​ത്തോ​ള​മാ​യി പ​രി​പാ​ലി​ച്ചു വ​രു​ന്ന പ​ച്ച​തു​രു​ത്ത് കൈ​യേ​റി വെ​ട്ടി ന​ശി​പ്പി​ച്ച​താ​യാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​നും കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തി​ന്‍റെ കെ​ടു​തി​ക​ൾ കു​റ​യ്ക്കു​ന്ന​തി​നു​മാ​ണ് പ​ച്ച​തുരു​ത്തു​ക​ൾ നി​ർ​മി​ക്കു​ന്ന​ത്. ഈ ​വ​ർ​ഷം പു​തി​യ​താ​യി ആ​യി​രം പ​ച്ചതു​രു​ത്തു​ക​ൾ ഉ​ണ്ടാ​ക്ക​ണ​മെ​ന്നാ​ണ് സ​ർ​ക്കാ​ർ നി​ർ​ദേ​ശ​മെ​ന്നി​രി​ക്കെ നി​ല​വി​ലു​ള്ള പ​ച്ചതു​രു​ത്തു​ക​ൾ ഇ​ത്ത​ര​ത്തി​ൽ വെ​ട്ടി ന​ശി​പ്പി​ക്കു​ന്ന​ത് ഏ​റെ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​തെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.