പച്ചക്കറി വാങ്ങാൻ പോയയാൾ അപകടത്തിൽ മരിച്ചു
1430876
Saturday, June 22, 2024 11:33 PM IST
പാലക്കാട്: മേലാമുറി ചന്തയിൽ പച്ചക്കറി വാങ്ങാൻ പോയ ആൾ ഗുഡ്സ് ഓട്ടോറിക്ഷയിടിച്ച് മരിച്ചു. വടക്കന്തറ വിനായക നഗറിൽ കറുകോടിയിൽ പരശു (60) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെ ഏഴോടെ പച്ചക്കറി വാങ്ങാനായി മേലാമുറി ചന്തയിൽ എത്തിയ പരശു റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ ഓട്ടോ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ജില്ലാശുപത്രിയിലും, തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു. ഭാര്യ: സുമതി. മകൻ: ഷണ്മുഖൻ. മരുമകൾ: ദിവ്യ.