ബൈക്ക് തെങ്ങിലിടിച്ച് യുവാവ് മരിച്ചു
1431187
Sunday, June 23, 2024 11:53 PM IST
കാസര്‍ഗോഡ്: ബുള്ളറ്റ് ബൈക്ക് നിയന്ത്രണം വിട്ട് തെങ്ങിലിടിച്ച് മറിഞ്ഞ് പ്രവാസി യുവാവ് മരിച്ചു. ചെമ്മനാട് ചളിയങ്കോട്ടെ സാലി-ആയിഷ ദമ്പതികളുടെ മകന് സിദ്ദിഖ്(28) ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ നാലോടെ കാസര്‍ഗോഡ്- കാഞ്ഞങ്ങാട് തീരദേശപാതയിലെ കളനാട് ഓവര്‍ ബ്രിഡ്ജിന് സമീപമാണ് അപകടം.
വീട്ടില്‍ നിന്നും രണ്ടു കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായത്. ഒന്നരമാസം മുമ്പ് വിവാഹിതനായ സിദ്ദിഖ് അടുത്തയാഴ്ച ഗള്‍ഫിലേക്ക് പോകാനിരിക്കുകയായിരുന്നു. ഭാര്യ ഫാത്തിമയെ പടന്നയിലെ വീട്ടിലെത്തിച്ച് തിരിച്ചുവരവേയാണ് അപകടമുണ്ടായത്. സഹോദരന്: അഫ്രീദ്.