അന്താരാഷ്ട്ര യോഗാ ദിനാചരണവും ബോധവത്കരണ റാലിയും
1431024
Sunday, June 23, 2024 6:12 AM IST
മുണ്ടൂർ: യുവക്ഷേത്ര കോളജിലെ കായിക വിദ്യാഭ്യാസ വിഭാഗവും എൻഎസ്എസും ചേർന്ന് സ്ത്രീ ശാക്തീകരണത്തിന് യോഗാഭ്യാസം എന്ന സന്ദേശറാലി ഡയറക്ടർ റവ.ഡോ.മാത്യൂജോർജ് വാഴയിൽ ഫ്ലാഗ് ഓഫ് ചെയ്തു.
കോളേജിൽ നിന്നാരംഭിച്ച റാലി കുന്നപ്പുള്ളിക്കാവ് പഞ്ചായത്ത് വായനശാല പരിസരത്ത് എത്തിചേർന്ന ബോധവത്കരണ റാലിയിൽ യുവക്ഷേത്ര അസിസ്റ്റന്റ് ഡയറക്ടടർ റവ.ഡോ.ലിനോ ഇമ്മട്ടി സന്ദേശം നല്കി.
തുടർന്ന് യോഗാ പരിശീലകനും കായിക അധ്യാപകനുമായ മുകുന്ദൻ എം.ഡി വിദ്യാർഥികളെ യോഗ പരിശീലിപ്പിച്ചു. അസി.ഡയറക്ടടർ റവ.ഫാ.ലിനോ ഇമ്മട്ടി, സൂപ്രണ്ട് ജോസൻ പി ജോസ് എന്നിവർ ആശംസകളർപ്പിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എം.മിഥുൻ സ്വാഗതവും വിദ്യാർഥിനി വി.ലക്ഷ്മിപ്രിയ നന്ദിയും പറഞ്ഞു.