കാറിടിച്ച് കല്ലടിക്കോട്ടെ പെയിന്റ് കടക്കാരൻ മരിച്ചു
1430875
Saturday, June 22, 2024 11:33 PM IST
കല്ലടിക്കോട്: കല്ലടിക്കോട് കനാലിനു സമീപം ദയ ഹോസ്പിറ്റലിനോട് ചേർന്നുള്ള റൂമിൽ പെയിന്റ് കട നടത്തുന്ന കടക്കാരൻ കറപകടത്തിൽ മരിച്ചു.
പറക്കാട് സ്വദേശി ബി.പി. അസൈനാർ ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ടിബിയിൽ ബസിറങ്ങി നടന്നു വരുമ്പോൾ പിന്നിൽ നിന്ന് വന്ന കാർ ഇടിക്കുകയായിരുന്നു. കനത്ത മഴ ഉണ്ടായിരുന്നതിനാൽ കാറുകാരന്റെ ശ്രദ്ധയിൽ പെട്ടില്ല എന്നാണ് അവർ പറഞ്ഞത്. രാത്രി 10.15 ഓടെയായിരുന്നു അപകടം.