സർക്കാർ പൊതുവിദ്യാഭ്യാസ മേഖലയെ ഭിന്നിപ്പിക്കുന്നു: കെപിഎസ്ടിഎ
1431026
Sunday, June 23, 2024 6:12 AM IST
പാലക്കാട്: പൊതുവിദ്യാഭ്യാസശക്തീകരണവുമായി രംഗത്തുവന്ന ഇടതു സർക്കാർ ഈ മേഖലയെ തകർക്കാനുള്ള റിസർച്ച് നടത്തുകയാണെന്നും യാതൊരു ആസൂത്രണവുമില്ലാതെ തയാറാക്കിയ അക്കാദമിക കലണ്ടർ അതിന്റെ ഭാഗമാണെന്നും കെപിഎസ് ടിഎ സംസ്ഥാന കമ്മറ്റി ആരോപിച്ചു. യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് കെ.അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി പി.കെ. അരവിന്ദൻ, ട്രഷറർ വട്ടപ്പാറ അനിൽകുമാർ ഭാരവാഹികളായ ഷാഹിദ റഹ്മാൻ, എൻ. രാജ്മോഹൻ, കെ.രമേശൻ, ബി. സുനിൽകുമാർ, ബി. ബിജു, അനിൽ വെഞ്ഞാറമൂട്, ടി.യു. സാദത്ത്, പി.എസ്. ഗിരീഷ് കുമാർ, സാജു ജോർജ്, പി.വി. ജ്യോതി, ബി.ജയചന്ദ്രൻപിള്ള, ജോൺ ബോസ്കോ, വർഗീസ് ആന്റണി, പി.എസ്. മനോജ് , വിനോദ് കുമാർ, പി.എം. നാസർ, ജി.കെ. ഗിരീഷ്, എം.കെ. അരുണ എന്നിവർ സംസാരിച്ചു.