യോഗാ ദിനം ആഘോഷിച്ച് സീനിയർ ചേംബർ
1431023
Sunday, June 23, 2024 6:12 AM IST
പാലക്കാട്: സീനിയർ ചേംബർ ഇന്റർനാഷണൽ പാലക്കാട് ലീജിയനിന്റെ ആഭിമുഖ്യത്തിൽ പുത്തൂർ റോഡ് കൃഷ്ണ കണാന്തി കോളനിയിലെ സാമന്ത സമാജം ഹാളിൽ വച്ച് യോഗാ ദിനാഘോഷം നടത്തി. സീനിയർ ചേംബർ ഇന്റർനാഷണൽ പാലക്കാട് ലീജിയൻ പ്രസിഡന്റ് അഡ്വ.പി. പ്രേം നാഥിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗാ ദിനാഘോഷ ചടങ്ങ് മനോമിത്ര ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ ഡോ.സി.ഡി. പ്രേമദാസൻ ഉദ്ഘാടനം ചെയ്തു.
കൃഷ്ണ കണാന്തി കോളനി അസോസിയേഷൻ പ്രസിഡന്റ് ജയരാജ് മേനോൻ, സെക്രട്ടറി രവീന്ദ്രൻ, സീനിയർ ചേംബർ മുൻ പ്രസിഡന്റുമാരായ ഡി.അജിത്, ടി. ശ്രീധരൻ, കെ. ദേവദാസ്, രഘുനന്ദനൻ പാറക്കൽ, അഡ്വ. ജി.ജയചന്ദ്രൻ, വൈസ് പ്രസിഡന്റ് ജാഫർ അലി, മോഹൻദാസ് ശ്രീകൃഷ്ണപുരം എന്നിവർ സംസാരിച്ചു. സീനിയർ ചേംബർ ട്രഷറർ പി.വിനോദ് കുമാർ സ്വാഗതവും സെക്രട്ടറി ആർ. ജയപ്രകാശ് നന്ദിയും പറഞ്ഞു. യോഗാ പരിശീലകരായ ഡോ. സി.ഡി. പ്രേമദാസൻ. ഗിരിജ കർത്ത എന്നിവരെ ആദരിച്ചു.