മത്സ്യബന്ധന വഞ്ചി മറിഞ്ഞു; ഒരാളെ കാണാതായി
1571532
Monday, June 30, 2025 1:45 AM IST
കൊടുങ്ങല്ലൂർ: കോട്ടപ്പുറം കോട്ടയിൽ മത്സ്യബന്ധന വഞ്ചി പുഴയിൽ മറിഞ്ഞ് അപകടം. ഒരാളെ കാണാതായി. മറ്റൊരാൾ നീന്തി രക്ഷപ്പെട്ടു. എറണാകുളം ജില്ലയിലെ തിരുത്തിപ്പുറം സ്വദേശി രാജുവിനെയാണ് കാണാതായത്. ഇയാൾക്കൊപ്പം വഞ്ചിയിൽ ഉണ്ടായിരുന്ന വിനു നീന്തി രക്ഷപ്പെട്ടു.
ഇന്നലെരാത്രി എട്ടരയോടെ കോട്ട തിരുത്തിപ്പുറം പാലത്തിനു സമീപം പുഴയിലായിരുന്നു അപകടം. തീരദേശ പൊലീസും ഫയർ ഫോഴ്സും തെരച്ചിൽ നടത്തിവരുകയാണ്.