അ​ന്തി​ക്കാ​ട്: ക​ന​ത്ത മ​ഴ​യി​ൽ വ​ള്ളൂ​ർ ആ​ലും​താ​ഴം മ​ഹാവാ​രാ​ഹി ക്ഷേ​ത്ര​ത്തി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ളം നി​റ​ഞ്ഞ​തോ​ടെ ഭ​ക്ത​രെ ദ​ർ​ശ​ന​ത്തി​ന് കൊ​ണ്ടു​വ​രാ​ൻ ക്ഷേ​ത്രം ക​മ്മി​റ്റി​ക്കാ​ർ ഫൈ​ബ​ർ​ബോ​ട്ട് ഇ​റ​ക്കി. മ​ഴ​യി​ൽ ക്ഷേ​ത്ര​ത്തി​ന് ചു​റ്റും വെള്ളം മു​ങ്ങി. ആ​ഴ്ച​ക​ൾ പി​ന്നി​ട്ടി​ട്ടും മ​ഴ​യും വെ​ള്ള​ക്കെ​ട്ടും ഒ​ഴി​യു​ന്നി​ല്ല.

ഇ​തുമൂ​ലം ദ​ർ​ശ​ന​ത്തി​നു വ​രാ​ൻ ഭ​ക്ത​ർ​ക്കു നി​ർ​വാ​ഹ​മി​ല്ലാ​താ​യി. ഇ​തോ​ടെ​യാ​ണു ഫൈ​ബ​ർ ബോ​ട്ട് ഒ​രു​ക്കി​യ​ത്.