ഇരിങ്ങാലക്കുടയിൽ ഞാറ്റുവേല മഹോത്സവത്തിനു തുടക്കം
1571538
Monday, June 30, 2025 1:45 AM IST
ഇരിങ്ങാലക്കുട: കലയുടെയും കൃഷിയുടെയും സംഗമഭൂമിയായ ഇരിങ്ങാലക്കുടയില്‍ ഞാറ്റുവേല മഹോത്സവത്തിനായി സാംസ്കാരികത തുളുമ്പുന്ന നഗരസഭയുടെ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്ലാഘനീയമെന്ന് പത്മശ്രീ പെരുവനം കുട്ടന്മാരാര് പറഞ്ഞു. ഞാറ്റുവേല മഹോത്സവം ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ മേരികുട്ടി ജോയ് അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍, ഞാറ്റുവേല മഹോത്സവത്തിന് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ഫെനി എബിന് വെള്ളാനിക്കാരന്‍, ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അംബിക പള്ളിപ്പുറത്ത്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സി.സി. ഷിബിന്‍, പൊതുമരാമത്ത് കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജെയ്സണ്‍ പാറേക്കാടന്‍, വിദ്യാഭ്യാസകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അഡ്വ. ജിഷ ജോബി, പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍മാരായ സോണിയ ഗിരി, അഡ്വ. കെ.ആര്. വിജയ, അല്‍ഫോന്‍സ തോമസ്, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എസ്. മിനി, കൃഷി ഓഫീസര്‍മാരായ കെ.പി. അഖില്‍, എം.ആര്. അജിത്കുമാര്‍, മുനിസിപ്പല്‍ സെക്രട്ടറി എം.എച്ച്. ഷാജിക് തുടങ്ങിയവര്‍ സംസാരിച്ചു.