കാ​ട്ടൂ​ര്‍: മാ​ര്‍​ക്ക​റ്റി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​ത്ത് സ്ഥി​തി ചെ​യ്യു​ന്ന കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ല്‍ കാ​ല​ങ്ങ​ളാ​യി നി​ല്‍​ക്കു​ന്ന ത​ക​ര്‍​ന്നു വീ​ഴാ​റാ​യ ഇ​രു​മ്പ് ഫ്രെ​യിമും ഫ്ല​ക്‌​സ് ബോ​ര്‍​ഡും മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി നാ​ട്ടു​കാ​ര്‍ രം​ഗ​ത്ത്. ഫ്ലക്‌​സ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ഫ്രെ​യിം തു​രു​മ്പെ​ടു​ത്ത അ​വ​സ്ഥ​യി​ലാ​ണ്. കാ​റ്റിലും മ​ഴ​യി​ലും ഏ​ത് സ​മ​യ​ത്തും ഇ​വ നി​ലം പ​തി​ക്കാ​വു​ന്ന അ​വ​സ്ഥ​യാ​ണ്.

മാ​ര്‍​ക്ക​റ്റി​ലൂ​ടെ പോ​കു​ന്ന പ്ര​ധാ​ന റോ​ഡി​നു സ​മീ​പ​ത്തെ കെ​ട്ടി​ട​ത്തി​ലാ​ണ് ഇ​രു​മ്പ് ഫ്രെ​യിം നി​ല്‍​ക്കു​ന്ന​ത്. ഇ​തി​നു സ​മീ​പ​ത്ത് കൂ​ടി വൈ​ദ്യു​തി ലൈ​നു​ക​ളും പോ​കു​ന്നു​ണ്ട്. ഇത് അ​ടി​യ​ന്ത​ര​മാ​യി നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ര​ഞ്ചി​ല്‍ തേ​യ്ക്കാ​ന​ത്ത്, ആ​ന്‍​ഡ്രൂ​സ് ചി​റ്റി​ല​പ്പി​ള്ളി, കെ.​വി. ജോ​ഷി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ പ​രാ​തി ന​ല്‍​കി.