ഉദരരോഗവിദഗ്ധരുടെ സമ്മേളനവും ശില്പശാലയും നടത്തി
1571806
Tuesday, July 1, 2025 1:51 AM IST
തൃശൂർ: അമല ഗാസ്ട്രോ സെന്ററും തൃശൂര്‍ ഗാസ്ട്രോ സൊസൈ റ്റിയും ഹയാത്ത് റിജന്‍സിയില്‍ നടത്തിയ ഉദരരോഗവിദഗ്ധരുടെ സമ്മേളനവും ശില്പശാലയും അമല ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. പദ്മശ്രീ ഡോ. ഫിലിപ്പ് അഗസ്റ്റിന് ക്രോണ്‍സ് രോഗത്തക്കുറിച്ചു പ്രഭാഷണം നടത്തി. അമല ആശുപത്രി പട്ടിക്കാട് തുടങ്ങുന്ന പുതിയ സൂപ്പര്‍ സ്പെഷാലിറ്റി സെന്ററിന്റെ സോഫ്റ്റ് ലോഞ്ചും നടത്തി.
ജോയിന്റ് ഡയറക്ടര്‍ ഫാ. ഡെല്‍ജോ പുത്തൂര്‍, അമല ഗാസ് ട്രോ സെന്റര്‍ മേധാവി ഡോ. സോ ജന്‍ ജോര്‍ജ്, ഡോ. അനൂപ് ജോണ്‍, ഡോ. രജനി ആന്റണി, ഡോ. ഡൊമിനിക് മാത്യു എന്നിവര്‍ പ്രമുഖ ഡോക്ടര്‍മാരോടൊപ്പം സംവാദത്തില്‍ പങ്കെടുത്തു. പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരവും നടത്തി.