സ്വ​ന്തം ലേ​ഖ​ക​ൻ

തൃ​ശൂ​ർ: റെ​യി​ൽ​വേ​യു​ടെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള ക​രാ​ർ​തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വി​തം ന​ര​ക​തു​ല്യ​മാ​ക്കി ഉ​ദ്യോ​ഗ​സ്ഥ​രും ക​രാ​റു​കാ​രും ത​മ്മി​ലു​ള്ള ഒ​ത്തു​ക​ളി​യെ​ന്ന് ആ​രോ​പ​ണം. ക​രാ​ർ കി​ട്ടു​ന്ന​തി​ന് എ​ന്തു വി​ട്ടു​വീ​ഴ്ച​യ്ക്കും ത​യാ​റാ​കു​ന്ന ക​ന്പ​നി, തൊ​ഴി​ലാ​ളി​ക​ൾ​ക്കു ന​ൽ​കേ​ണ്ട പി​എ​ഫ് അ​ട​ക്ക​മു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ നി​ഷേ​ധി​ക്കു​ന്നു. അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​വ​ർ​ക്ക് ഇ​ൻ​ഷ്വ​റ​ൻ​സോ ന​ഷ്ട​പ​രി​ഹാ​ര​മോ ല​ഭി​ക്കാ​റി​ല്ല. ശ​ന്പ​ള​വും കൃ​ത്യ​സ​മ​യ​ത്തു ല​ഭി​ക്കാ​റി​ല്ല. ഷൊ​ർ​ണൂ​രി​ൽ പാ​ളം വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ മ​രി​ച്ച സം​ഭ​വം റെ​യി​ൽ​വേ​ക്ക് ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നെ​ന്ന് യൂ​ണി​യ​ൻ നേ​താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി.

കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ് വ​രു​ന്നെ​ന്ന കാ​ര​ണ​ത്താ​ൽ തൊ​ഴി​ലാ​ളി​ക​ളെ നി​ർ​ബ​ന്ധി​ച്ചു പ​റ​ഞ്ഞ​യ​യ്ക്കു​ക​യാ​യി​രു​ന്നെ​ന്നും വി​സ​മ്മ​തി​ച്ച​വ​രെ പി​രി​ച്ചു​വി​ടു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും അ​പ​ക​ട​ത്തി​ൽ​പെ​ട്ട​വ​രു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ക്കു​ന്ന സ്ഥ​ല​ത്തേ​ക്കു റെ​യി​ൽ​വേ​യു​ടെ ഉ​ദ്യോ​ഗ​സ്ഥ​രാ​രും എ​ത്തി​യി​ല്ലെ​ന്നും യൂ​ണി​യ​നു​ക​ൾ ആ​രോ​പി​ച്ചു.

കേ​ര​ള​ത്തി​ൽ അ​ഞ്ചു വിം​ഗു​ക​ളി​ലാ​യി അ​യ്യാ​യി​ര​ത്തി​ലേ​റെ ക​രാ​ർ​തൊ​ഴി​ലാ​ളി​ക​ളു​ണ്ട്. ട്രാ​ക്ക് വൃ​ത്തി​യാ​ക്കു​ന്ന​വ​ർ, ട്രെ​യി​നു​ക​ളി​ൽ വെ​ള്ളം നി​റ​യ്ക്കു​ന്ന​വ​ർ, ശു​ചീ​ക​ര​ണ​തൊ​ഴി​ലാ​ളി​ക​ൾ, പാ​ഴ്സ​ൽ പോ​ർ​ട്ട​ർ​മാ​ർ എ​ന്നി​വ​രാ​ണ് കൂ​ടു​ത​ൽ അ​പ​ക​ട​ത്തി​ന് ഇ​ര​യാ​കു​ന്ന​ത്. മ​ല​യാ​ളി​ക​ളും ത​മി​ഴ്നാ​ട്ടു​കാ​രു​മാ​യ കോ​ണ്‍​ട്രാ​ക്ട​മാ​രു​മു​ണ്ട്. സ​തേ​ണ്‍ റെ​യി​ൽ​വേ​യി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു വി​ധേ​യ​പ്പെ​ടു​ന്ന​വ​ർ​ക്കു മാ​ത്ര​മാ​ണ് ക​രാ​ർ ന​ൽ​കു​ക. ആ​ധു​നി​ക​ലോ​ക​ത്തെ അ​ടി​മ​ത്ത​മാ​ണ് റെ​യി​ൽ​വേ​യി​ൽ ഇ​ന്നു​ള്ള​തെ​ന്നും കേ​ണ്‍​ട്രാ​ക്ട​ർ​ക്കെ​തി​രേ സം​സാ​രി​ച്ച​തി​ന്‍റെ പേ​രി​ൽ ഷൊ​ർ​ണൂ​രി​ൽ നാ​ലു തൊ​ഴി​ലാ​ളി​ക​ളെ സ​സ്പെ​ൻ​ഡ് ചെ​യ്തെ​ന്നും എ​ച്ച്എം​എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ഹു​ൽ വി. ​നാ​യ​ർ പ​റ​ഞ്ഞു.

അം​ഗീ​കാ​ര​മി​ല്ലാ​ത്ത കോ​ണ്‍​ട്രാ​ക്ട​ർ​മാ​ർ​ക്കു ക​രാ​ർ കൊ​ടു​ക്കാ​ൻ പാ​ടി​ല്ലെ​ന്നാ​ണു നി​യ​മ​മെ​ങ്കി​ലും ഇ​തൊ​ന്നും പു​റം​ലോ​കം അ​റി​യു​ന്നി​ല്ല. ക​രാ​ർ അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ ഏ​ക​പ​ക്ഷീ​യ​മാ​യി തീ​രു​മാ​നി​ക്കു​ക​യാ​ണ്. സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ വ​ന്നാ​ൽ​ത​ന്നെ സ്ഥി​രം ജീ​വ​ന​ക്കാ​ർ​ക്കു​മാ​ത്ര​മേ ല​ഭി​ക്കൂ. ക​വ​ച്, ര​ക്ഷ​ക് തു​ട​ങ്ങി​യ ആ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ പ​രി​മി​ത​മാ​യ തോ​തി​ലാ​ണ് ല​ഭ്യ​മാ​ക്കി​യി​ട്ടു​ള്ള​ത്.

അ​പ​ക​ട​മു​ണ്ടാ​യാ​ൽ ക​രാ​റു​കാ​ര​നെ ഒ​ഴി​വാ​ക്കി ചെ​റി​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്കും. നൂ​റു​ക​ണ​ക്കി​നു സ​ർ​വീ​സു​ക​ൾ ന​ട​ക്കു​ന്ന കേ​ര​ള​ത്തി​ലെ പാ​ത​ക​ളി​ൽ ട്രെ​യി​ൻ വ​രു​ന്ന​തു സം​ബ​ന്ധി​ച്ച കൃ​ത്യ​മാ​യ മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കാ​റി​ല്ല. സൂ​പ്പ​ർ​വൈ​സ​ർ​മാ​ർ വി​സി​ൽ അ​ടി​ക്കു​ന്പോ​ൾ ഓ​ടി​മാ​റു​ക​യാ​ണ് ചെ​യ്യാ​റ്. ഒ​രു കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​ത്തി​ൽ ജോ​ലി​ചെ​യ്യു​ന്ന​വ​ർ​ക്ക് ട്രെ​യി​ന്‍റെ ശ​ബ്ദ​ത്തി​ൽ വി​സി​ൽ കേ​ൾ​ക്കാ​റു​മി​ല്ല.

2017-2018 കാ​ല​യ​ള​വി​ൽ​മാ​ത്രം 103 റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ർ ട്രെ​യി​ൻ അ​പ​ക​ട​ങ്ങ​ളി​ൽ മ​രി​ച്ചെ​ന്നാ​ണു 2021ൽ ​റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വ​നി വൈ​ഷ്ണ​വ് അ​വ​ത​രി​പ്പി​ച്ച ക​ണ​ക്ക്. 2012 മു​ത​ൽ 2016 വ​രെ പ്ര​തി​വ​ർ​ഷം ട്രാ​ക്ക് മെ​യി​ന്‍റ​ന​ൻ​സ് ജോ​ലി ചെ​യ്യു​ന്ന 600 തൊ​ഴി​ലാ​ളി​ക​ൾ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. 2017- 2019 കാ​ല​യ​ള​വി​ൽ ഓ​രോ വ​ർ​ഷ​വും ശ​രാ​ശ​രി 1000 മ​ര​ണ​മെ​ന്ന തോ​തി​ലെ​ത്തി. നി​ല​വി​ൽ ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യി​ൽ പ്ര​തി​ദി​നം മൂ​ന്നു​പേ​രെ​ങ്കി​ലും കൊ​ല്ല​പ്പെ​ടു​ന്നെ​ന്ന ക​ണ​ക്കും പു​റ​ത്തു​വ​ന്നു.