വയനാട് ദുരന്തബാധിതർക്ക് ധനസഹായം കൈമാറി
1466367
Monday, November 4, 2024 2:35 AM IST
മതിലകം: വയനാട് ദുരന്തബാധിതർക്ക് കേരള ഗ്രന്ഥശാല സംഘം നിർമിച്ചു നൽകുന്ന വീടുകൾക്കുള്ള കളരിപ്പറമ്പ് ഗ്രാമീണ വായനശാലയുടെ സഹായമായ ഒരു ലക്ഷം രൂപ കൈമാറി.
വായനശാല ഭാരവാഹികളിൽ നിന്നും ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഫാരിബാബി ഏറ്റുവാങ്ങി.
ആക്രി ചലഞ്ചിലൂടെയും ചങ്ങാതി കുറിയിലൂടെയും വായനശാല പ്രവർത്തകർ സ്വരൂപിച്ചതാണ് സഹായധനം. ചടങ്ങിൽ എം.എസ്. ദിലീപ്, സജിത സുബിൻ, എം.കെ . പ്രേമനന്ദൻ, എം.എസ്. മോഹൻദാസ്, ടി.എ. ഇക്ബാൽ തുടങ്ങിയവർ പ്രസംഗിച്ചു.