ഗുണ്ടയ്ക്കെതിരെ കാപ്പ
1466206
Sunday, November 3, 2024 7:09 AM IST
ചേർപ്പ്: തൃശൂര്‍ ജില്ലയിലെ കുപ്രസിദ്ധ ഗുണ്ട ഡൈമണ് എന്നറിയപ്പെടുന്ന ചൊവ്വൂര്‍ മാളിയേക്കല്‍ വീട്ടില്‍ ജിനുജോസിനെ(29) കാപ്പ ചുമത്തി തടങ്കലിലാക്കി. ഇരട്ടക്കൊലപാതകം, പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയുളള രണ്ട് വധശ്രമക്കേസുകള്‍ തുടങ്ങി പത്തോളം കേസുകളില്‍ പ്രതിയാണ്. മാരകമയക്കുമരുന്നായ എൽഎസ്ഡി സ്റ്റാമ്പ് വില്‍പ്പനയ്ക്കായി കൈവശം സൂക്ഷിച്ച കേസില്‍ തൃശൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി നവനീത് ശര്‍മ നൽകിയ നിർദേശത്തെ തുടർന്ന് ജില്ല കളക്ടര്‍ അര്ജുന് പാണ്ഡ്യനാണ് തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്.
ചേര്‍പ്പ് പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ കെ.ഒ. പ്രദീപ്, സബ് ഇന്‍സ്പെക്ടര്‍ പി.വി. ഷാജി, എഎസ്ഐ ജ്യോതിഷ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.