യാത്രികന് ബസ് തൊഴിലാളികൾ രക്ഷകരായി
1466209
Sunday, November 3, 2024 7:09 AM IST
വടക്കാഞ്ചേരി: സ്വകാര്യബസ് ആംബുലൻസായി. യാത്രയ് ക്കിടെ ശാരീരിക അവശതയുണ്ടായ യാത്രക്കാരനെ ഓട്ടുപാറ ജില്ലാ ആശുപത്രിയിലെത്തിച്ച് സ്വകാര്യബസ് ജീവനക്കാർ മാതൃകയായി.
തൃശൂരിൽനിന്നു ഒറ്റപ്പാലത്തേക്ക് പോവുകയായിരുന്ന കാർമൽ എന്ന സ്വകാര്യ ബസിൽ യാത്രചെയ്ത യാത്രക്കാരനാണ് നെഞ്ചുവേദനയുണ്ടായത്. തുടർന്ന് അടിയന്തരമായി വടക്കാഞ്ചേരി ഓട്ടുപാറ ജില്ലാ ആശുപത്രിയിൽ എത്തിച്ച് ബസ് ജീവനക്കാർ മാതൃകയാവുകയായിരുന്നു.
കഴി്ഞ്ഞദിവസം രാവിലെ എട്ടിനായിരുന്നു സംഭവം. തൃശൂർ നടത്തറ തച്ചാട്ടിൽപറമ്പിൽ വീട്ടിൽ ചന്ദ്രനാ(62)ണ് യാത്രയ്ക്കിടെ ബുദ്ധിമുട്ടുണ്ടായത്.
ഉടൻതന്നെ ബസ് ജീവനക്കാർ ഓട്ടുപാറ ജില്ലാ ആശുപത്രിയുടെ ഉള്ളിലേക്ക് ബസ് കയറ്റിനിർത്തി യാത്രക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചന്ദ്രന്റെ ഭാര്യ സുമതിയും ഒപ്പമുണ്ടായതിനാൽ ബസ് മറ്റ് യാത്രക്കാരുമായി യാത്ര തുടർന്നു.