ദേശീയ ആയുർവേദദിനം ആചരിച്ചു
1466221
Sunday, November 3, 2024 7:15 AM IST
രാമവർമപുരം: ജൂബിലി ആയുർവേദ മിഷൻ ആശുപത്രിയിൽ ദേശീയ ആയുർവേദദിനം ആചരിച്ചു. ജൂബിലി മിഷൻ ആശുപത്രി ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയൻ ദിനാചരണത്തിന്റെയും നവീകരിച്ച വെരിക്കോസ് വെയിൻ, മർമ ആന്‍ഡ് സ്പോർട്സ് മെഡിസിൻ ക്ലിനിക്കിന്റെയും ഉദ്ഘാടനം നിർവഹിച്ചു.
ആശുപത്രി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. ബെന്നി ജോസഫ് നീലങ്കാവിൽ, ആയുർവേദ കണ്‍സൾട്ടന്റുമാരായ സിസ്റ്റർ ഡോ. ഡൊണാറ്റ, ഡോ. ഹാർവിൻ ജോർജ്, സിസ്റ്റർ ഡോ. നീത അബ്രഹാം, ഡോ. ബിനു ബാഹുലേയൻ എന്നിവർ പങ്കെടുത്തു.