ഒറ്റമഴയിൽ വരന്തരപ്പിള്ളിയിൽ വെള്ളക്കെട്ട്
1466205
Sunday, November 3, 2024 7:09 AM IST
വരന്തരപ്പിള്ളി: ഇന്നലെ പെയ്തമഴയിൽ പൗണ്ട് സെന്ററിലെ റോഡിൽ വെള്ളക്കെട്ട് അനുഭവപ്പെട്ടത് യാത്രക്കാരെയും വ്യാപാരികളെയും ദുരിതത്തിലാക്കി.
റോഡിന്റെ ഇരുവശത്തും കാനകൾ ഇല്ലാത്തതാണ് വെള്ളക്കെട്ടിന് കാരണമായത്. കാലങ്ങളായി നാട്ടുകാർ അനുഭവിക്കുന്ന ബുദ്ധിമുട്ടാണിത്. നിരവധിതവണ പരാതി നൽകിയിട്ടും ഇതിനൊരു പരിഹാരം കാണാൻ അധികൃതർ തയാറായിട്ടില്ല. മഴക്കാലമായാൽ വ്യാപരസ്ഥാനങ്ങളിലേക്ക് വെള്ളം കയറുന്നതും പതിവാണ്. കിഫ്ബി ഫണ്ട് വകയിരുത്തിയ റോഡാണിത്.
വർഷങ്ങൾ കഴിഞ്ഞിട്ടും റോഡിന്റെ നവീകരണം ആരംഭിച്ചിട്ടില്ല.