വ്യായാമത്തിലൂടെ ആരോഗ്യം; പീച്ചിയിലേക്കു നടന്ന് ജോഗേഴ്സ് ടീം
1466657
Tuesday, November 5, 2024 2:50 AM IST
തൃശൂർ: വ്യായാമത്തിലൂടെ ആരോഗ്യം സംരക്ഷിക്കുക എന്ന സന്ദേശവുമായി അവർ നടന്നു; ഒന്നും രണ്ടുമല്ല 20 കിലോമീറ്ററോളം. ദി ജോഗേഴ്സ് തൃശൂരിന്റെ ആഭിമുഖ്യത്തിൽ തോപ്പ് ഇൻഡോർ സ്റ്റേഡിയത്തിൽനിന്ന് ആരംഭിച്ച 27-ാമത് പീച്ചി വാക്കിൽ 68 പേർ നിർദേശിച്ച സമയത്തിനുള്ളിൽതന്നെ എത്തിച്ചേർന്നു.
പുലർച്ച അഞ്ചിന് ആരംഭിച്ച കൂട്ടനടത്തം ജൂബിലി മിഷൻ മെഡിക്കൽ കോളജ് ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയൻ ഫ്ലാഗ്ഓഫ് ചെയ്തു. വലക്കാവിലും കണ്ണാറ സ്കൂളിലും വിശ്രമിക്കാനുള്ള സൗകര്യം ഒരുക്കിയിരുന്നുവെങ്കിലും നാലുമണിക്കൂറിനുള്ളിൽതന്നെ പങ്കെടുത്ത 100 പേരിൽ ഭൂരിഭാഗംപേരും പീച്ചിയിൽ എത്തിച്ചേർന്നിരുന്നു.
സമാപനയോഗത്തിൽ ദി ജോഗേഴ്സ് വൈസ് പ്രസിഡന്റ് പി.കെ. സുബ്രഹ്മണ്യൻ, ഔസേഫ് അറയ്ക്കാപ്പറന്പിൽ, മാത്യു തോമസ് ആന്പക്കാടൻ, ഇട്ട്യേച്ചൻ തരകൻ, ഫ്രാൻസിസ് എലുവത്തിങ്കൽ, ബാബു ഭാസ്കർ, ജോസഫ് മാളക്കാരൻ, സാവിയോ പാലത്തിങ്കൽ, അഡ്വ. പോൾ സി. ജോസഫ്, എൻ.വി. ദിനേശൻ തുടങ്ങിയവർ പ്രസംഗിച്ചു.