റോഡപകടങ്ങളിൽ മരണപ്പെട്ടവർക്ക് ഓർമദിനമൊരുക്കും: റാഫ്
1466218
Sunday, November 3, 2024 7:09 AM IST
തൃശൂർ: പോലീസ്, മോട്ടോർ വാഹനം, എക്സൈസ് തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോ ടെ നവംബർ 17 നു ജില്ലാ, മേഖലാതലങ്ങളിൽ റോഡപകടങ്ങളിൽ മരണമടഞ്ഞവരുടെ ഓർമപുതുക്കൽ ദിനമായി ആചരിക്കാൻ റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറം (റാഫ്) സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ റോഡ് സുരക്ഷ ജനജാഗ്രതാ ജനസദസുകളും സൗജന്യ റോഡ് സുരക്ഷ ലഘുലേഖവിതരണവും നടത്തും.
റാഫ് സംസ്ഥാന പ്രസിഡന്റ് ഡോ. കെ.എം. അബ്ദു സംസ്ഥാന പ്രവർത്തകയോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി വിജയൻ കൊളത്തായി അധ്യക്ഷത വഹിച്ചു.
സംസ്ഥാ നഭാരവാഹികളായ പാലോളി അബ്ദുറഹിമാൻ, അഡ്വ. സുജാത വർമ, സിറാജുദീൻ കരമന, രാജു മണക്കാട്, ഡോ. രഘുനാഥ് പാറയ്ക്കൽ, ടി.കെ. രാധാകൃഷ്ണൻ, അനീഷ് മലാപ്പറന്പ്, ലൈജു മാങ്കാവ്, അജിത ആറാട്ടുപുഴ തുടങ്ങിയവർ പ്രസംഗിച്ചു.