ജസ്റ്റീസ് കുര്യൻ ജോസഫിനു പുരസ്കാരം സമ്മാനിച്ചു
1466216
Sunday, November 3, 2024 7:09 AM IST
അയ്യന്തോൾ: കേരള ബാർകൗണ്‍സിൽ ഡോ. എൻ.ആർ. മാധവമേനോന്റെ സ്മരണാർഥം നിയമരംഗത്തെ സമഗ്രസംഭാവനയ്ക്കു നൽകുന്ന പ്രഥമപുരസ്കാരം സുപ്രീംകോടതി റിട്ട. ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫിനു സമ്മാനിച്ചു.
തൃശൂർ ഹയാത്ത് റീജൻസിയിൽ നടന്ന ചടങ്ങിൽ സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് സൂര്യകാന്ത് പുരസ്കാരം സമ്മാനിച്ചു. ജസ്റ്റീസ് മന്നൻ കുമാർ മിശ്ര, ജസ്റ്റീസ് നിധിൻ ജംധാർ, മുതിർന്ന അഭിഭാഷകൻ കെ.കെ. വേണുഗോപാൽ, ബാർ കൗണ്‍സിൽ ചെയർമാൻ അഡ്വ. ടി.എസ്. അജിത്ത്, കോ ഓർഡിനേറ്റർ അഡ്വ. എം.ആർ. മൗനിഷ് എന്നിവർ പ്രസംഗിച്ചു.