ചിറമ്മൽ കുടുംബസംഗമം നടത്തി
1466666
Tuesday, November 5, 2024 2:50 AM IST
ആലപ്പാട്: ചിറമ്മൽ കാരാത്ത് താവഴിയുടെ നേതൃത്വത്തിൽ 37-ാമത് ചിറമ്മൽ കുടുംബസംഗമം നടത്തി. തൃശൂർ അതിരൂപത വികാരി ജനറാൾ മോൺ. ജോസ് കോനിക്കര ഉദ്ഘാടന ചെയ്തു.
ചിറമ്മൽ ഫാമിലി ഫെലോഷിപ്പ് രക്ഷാധികാരി ഫാ. ഡേവീസ് ചിറമ്മൽ(സീനിയർ) അധ്യക്ഷതവഹിച്ചു. പദ്മഭൂഷൺ ഫാ. ഗബ്രിയേൽ ചിറമ്മൽ ജനസേവാ അവാർഡ് മുളയം ഡാമിയൻ ഇൻസ്റ്റിറ്റ്യൂട്ടിനുവേണ്ടി ഡയറക്ടർ ഫാ. സിംസൺ ചിറമ്മൽ ഏറ്റുവാങ്ങി. റവ.ഡോ. ചാക്കോ ചിറമ്മലിനെ ആദരിച്ചു. സി.എ. ജോർജ്, ഫാ. ജോയ് മുരിങ്ങാത്തേരി, ഫാ. ജോളി ചിറമ്മൽ, ഫാ. ജോസ് ചിറമ്മൽ വടക്കൻ, സിസ്റ്റർ ഡോ. മേഴ്സി ചിറമ്മൽ എന്നിവർ പ്രസംഗിച്ചു.