തൃ​ശൂ​ർ: നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്ക​വേ കു​രു​ക്കി​ൽ വ​ല​ഞ്ഞ് വാ​ഹ​ന​ങ്ങ​ളും യാ​ത്ര​ക്കാ​രും. അ​പ​ക​ട​ഭീ​തി​യോ​ടെ കാ​ൽ​ന​ട​യാ​ത്രി​ക​ർ. സ​മ​യ​ത്തി​ന് എ​ത്താ​ൻ ക​ഴി​യാ​തെ സ​ർ​വീ​സ് മു​ട​ങ്ങി ബ​സ് സ​ർ​വീ​സു​ക​ൾ.

ഏ​റെ​നാ​ള​ത്തെ കാ​ത്തി​രി​പ്പു​ക​ൾ​ക്കൊ​ടു​വി​ൽ കൂ​ർ​ക്ക​ഞ്ചേ​രി - കു​റു​പ്പം റോ​ഡി​ന്‍റെ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​തോ​ടെ​യാ​ണു പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കു ദു​രി​ത​വും വ​ർ​ധി​ച്ച​ത്. റോ​ഡ് നി​ർ​മാ​ണ​ത്തി​ന്‍റെ പേ​രി​ൽ വാ​ഹ​ന​ങ്ങ​ൾ റൂ​ട്ട് മാ​റ്റി​വി​ട്ട​തോ​ടെ വീ​തി​കു​റ​വു​ള്ള റോ​ഡു​ക​ളി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​തി​വാ​കു​ക​യാ​ണ്. ക​ണ്ണം​കു​ള​ങ്ങ​ര ഭാ​ഗ​ത്തെ വീ​തി​കു​റ​വു​ള്ള റോ​ഡു​ക​ൾ​മൂ​ലം ബ​സു​ക​ൾ​ക്കു വ​ള​വു​ക​ൾ തി​രി​ക്കാ​ൻ​ത​ന്നെ മ​തി​യാ​യ സൗ​ക​ര്യം ഇ​ല്ലാ​ത്ത​തു ഗ​താ​ഗ​തം ദു​ഷ്ക​ര​മാ​ക്കി.

കൃ​ത്യ​സ​മ​യം പാ​ലി​ക്കാ​ൻ ക​ഴി​യാ​തെ​വ​രു​ന്ന​തോ​ടെ പ​ല ബ​സു​ക​ളും സ​ർ​വീ​സ് പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച് തി​രി​കെ പോ​കു​ക​യാ​ണ്. നി​ല​വി​ൽ മൂ​ന്നു​മാ​സ​ത്തെ കാ​ല​യ​ള​വാ​ണ് റോ​ഡ് നി​ർ​മാ​ണ​ത്തി​നു കോ​ർ​പ​റേ​ഷ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന സ​മ​യം. അ​ല്പ​സ്വ​ല്പം ബു​ദ്ധി​മു​ട്ടു​ക​ൾ ഉ​ണ്ടാ​യാ​ലും വി​ക​സ​ന​ത്തി​നാ​ണ​ല്ലോ എ​ന്നു​ള്ള​തി​നാ​ൽ ഇ​പ്പോ​ഴു​ള്ള പ്ര​ശ്ന​ങ്ങ​ൾ സാ​ര​മി​ല്ലെ​ന്നു പ​റ​യു​ന്ന​വ​രു​മു​ണ്ട്.

അ​ടി​പ്പാ​ത​നി​ർ​മാ​ണം ന​ട​ക്കു​ന്ന​തി​നാ​ൽ ആ​ന്പ​ല്ലൂ​ർ, പു​തു​ക്കാ​ട് മേ​ഖ​ല​യി​ലും യാ​ത്ര ദു​ഷ്ക​ര​മാ​ണ്. ര​ണ്ടു സെ​ന്‍റ​റു​ക​ളി​ലെ​യും സ​ബ് റോ​ഡി​ലെ​യും തി​ര​ക്കു കു​റ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​ട്ടും ശാ​ശ്വ​ത​പ​രി​ഹാ​രം കാ​ണാ​ത്ത​തു ജ​ന​ജീ​വി​ത​ത്തെ സ്തം​ഭി​പ്പി​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ആം​ബു​ല​ൻ​സു​ക​ൾ അ​ട​ക്ക​മു​ള്ള​വ ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ ഏ​റെ​നേ​രം കി​ട​ക്കാ​ൻ ഇ​ട​യാ​കു​ന്ന​തു രോ​ഗി​ക​ളു​ടെ ജീ​വ​നു​വ​രെ ഭീ​ഷ​ണി​യാ​ണെ​ന്നും പ​രാ​തി​യു​ണ്ട്.