മരം വീണ് വയോധിക മരിച്ചു
1563633
Friday, May 30, 2025 10:14 PM IST
തിരുമാറാടി: മണ്ണത്തൂരിൽ ഒടിഞ്ഞുവീണ മരത്തിനടിയിൽപ്പെട്ട് തൊഴിലുറപ്പ് ജോലിക്കുപോയ വയോധിക മരിച്ചു. മണ്ണത്തൂർ കരയിൽ കരോട്ട് അമ്മൻകുളത്തിൽ ചാക്കോയുടെ ഭാര്യ അന്നക്കുട്ടി (80) ആണ് മരിച്ചത്.
വ്യാഴാഴ്ച തൊഴിലുറപ്പ് ജോലിക്ക് പോയ അന്നക്കുട്ടി വൈകുന്നേരം ഏറെ വൈകിയിട്ടും തിരിച്ച് എത്തിയില്ല. അന്നക്കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് തൊഴിലുറപ്പ് സ്ഥലത്തുനിന്ന് വീട്ടിലേക്കുള്ള വഴിയിൽ നടത്തിയ തെരച്ചിലിൽ സമീപത്തെ പുരയിടത്തിൽ ഒടിഞ്ഞുവീണ മരത്തിനടിയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
അഗ്നിശമന സേനയും പോലീസും ചേർന്ന് രാത്രി 12.30 ഓടെയാണ് മൃതദേഹം മരത്തിനടിയിൽനിന്നു പുറത്തെടുത്തത്. സംസ്കാരം നടത്തി. മക്കൾ: ജോസ്, വർഗീസ്, ഷൈനി. മരുമക്കൾ: ചിന്നമ്മ, മഞ്ജു, മണിക്കുട്ടൻ.