മൂ​വാ​റ്റു​പു​ഴ: ഓ​ട്ടോ​റി​ക്ഷ ഇ​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന കാ​ൽ​ന​ട യാ​ത്രി​ക​ൻ മ​രി​ച്ചു. ക​ടാ​തി കു​ര്യ​ൻ​മ​ല പൊ​റ്റേ​ലി​കു​ടി പി.​യു. രാ​ജ​പ്പ​ൻ (74) ആ​ണ് മ​രി​ച്ച​ത്. ക​ടാ​തി വാ​യ​ന​ശാ​ല​പ്പ​ടി​യി​ൽ ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച രാ​ത്രി 7.30നാ​യി​രു​ന്നു അ​പ​ക​ടം.

റോ​ഡ​രി​കി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന രാ​ജ​പ്പ​നെ മൂ​വാ​റ്റു​പു​ഴ ഭാ​ഗ​ത്ത് നി​ന്നു വ​രി​ക​യാ​യി​രു​ന്ന ഓ​ട്ടോ​റി​ക്ഷ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ രാ​ജ​പ്പ​നെ ഉ​ട​ൻ മൂ​വാ​റ്റു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ചി​കി​ത്സ​യി​ലി​രി​ക്കെ വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം മ​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: അ​ല്ലി. മ​ക്ക​ൾ: രാ​ജേ​ഷ്, ര​മേ​ശ്, രാ​ജ​ശ്രീ.