വധശ്രമക്കേസിൽ പ്രതി അറസ്റ്റിൽ
1563748
Saturday, May 31, 2025 4:42 AM IST
കോതമംഗലം: വധശ്രമക്കേസിൽ പ്രതി അറസ്റ്റിൽ. ചേലാട് നാടോടിപ്പാലം പനങ്ങാട്ട് സുബ്രഹ്മണ്യൻ (ചാമി, 44) ആണ് അറസ്റ്റിലായത്. പ്രതിയെ കുട്ടന്പുഴ പോലീസ് സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പു നടത്തി. ഭൂതത്താൻകെട്ട് അന്പലത്തിലെ ഉത്സവം നടക്കുന്നതിനിടെ മാത്യൂസ് എന്നയാളെയാണ് പ്രതി കൊലപ്പെടുത്താൻ ശ്രമിച്ചത്.
പത്തോളം കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. ഇൻസ്പെക്ടർ പി.എ. ഫൈസലിന്റെ നേതൃത്വത്തിലാണ് കസ്റ്റഡിയിലെടുത്ത് തെളിവെടുപ്പ് നടത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.