ആ​ലു​വ: ദേ​ശീ​യ​പാ​ത​യി​ൽ ബൈ​പാ​സ് സി​ഗ്ന​ലി​ല്‍ നി​ർ​ത്തി​യി​ട്ട ലോ​റി​യു​ടെ പി​ന്നി​ലി​ടി​ച്ച് ബി​എം​ഡ​ബ്ല്യു കാ​ര്‍ പൂ​ര്‍​ണ​മാ​യി ക​ത്തി​ന​ശി​ച്ചു. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ 12.40 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. എ​റ​ണാ​കു​ള​ത്തു​നി​ന്ന് ആ​ലു​വ ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു കാ​ര്‍. കാ​റി​ല്‍ ഡ്രൈ​വ​ര്‍ മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ.

അ​പ​ക​ടം ന​ട​ന്ന ഉ​ട​ൻ കാ​ർ ഡ്രൈ​വ​ർ പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴാ​ണ് തീ ​ഉ​യ​ർ​ന്ന​ത്. വേ​ഗ​ത്തി​ൽ തീ ​ആ​ളി​പ്പ​ട​ർ​ന്ന​തി​നാ​ൽ ആ​ലു​വ അ​ഗ്നി​ര​ക്ഷാ സേ​ന​യെ​ത്തി തീ​യ​ണ​ച്ചി​ട്ടും കാ​ർ മു​ഴു​വ​നാ​യി ക​ത്തി​യ​മ​ർ​ന്നു. കാ​ര്‍ ആ​ലു​വ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചു.