ബഡ്സ് പ്രവേശനോത്സവം നാളെ: സംസ്ഥാനതല ഉദ്ഘാടനം എറണാകുളത്ത്
1563985
Sunday, June 1, 2025 4:44 AM IST
കൊച്ചി: ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി കുടുംബശ്രീയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി നടത്തുന്ന ബഡ്സ് സ്ഥാപനങ്ങളില്‍ നാളെ പ്രവേശനോത്സവം നടക്കും.
സംസ്ഥാനതല ഉദ്ഘാടനം രാവിലെ 9.30ന് പുത്തന്‍കുരിശ് വടവുകോട് ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്ററില്‍ മന്ത്രി എം.ബി. രാജേഷ് നിര്‍വഹിക്കും. അഡ്വ. പി.വി. ശ്രീനിജിന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് പങ്കെടുക്കും.